121

Powered By Blogger

Wednesday, 31 December 2014

പുതുവത്സരാഘോഷം സുരക്ഷയ്‌ക്ക് പോലീസ്‌ സന്നാഹം











Story Dated: Wednesday, December 31, 2014 07:34


തിരുവനന്തപുരം: പുതുവത്സരപ്പിറവി ആഘോഷങ്ങളില്‍ ക്രമസമാധാനവും സഞ്ചാരികളുടെ സുരക്ഷയും ഉറപ്പുവരുത്തുന്നതിന്‌ ശക്‌തമായ പോലീസ്‌ സന്നാഹം ഏര്‍പ്പെടുത്തി. സ്‌ത്രീ സുരക്ഷയ്‌ക്കായി ആവശ്യമായ വനിതാ പോലീസിനെ യൂണിഫോമിലും മഫ്‌ടിയിലും വിന്യസിക്കും. തിരുവനന്തപുരം സിറ്റി പോലീസ്‌ കമ്മിഷണറുടെ നേതൃത്വത്തില്‍ രണ്ടു ഡി.സി.പിമാര്‍, കമാന്‍ഡന്റ്‌, 15 അസി. കമ്മിഷണര്‍മാര്‍, വനിതാ പോലീസ്‌ ഇന്‍സ്‌പെക്‌ടര്‍മാര്‍ ഉള്‍പ്പെടെ 24 പോലീസ്‌ ഇന്‍സ്‌പെക്‌ടര്‍മാര്‍, 75 ലധികം സബ്‌ ഇന്‍സ്‌പെക്‌ടര്‍മാര്‍, വനിതാ പോലീസുള്‍പ്പെടെ 1500 ലധികം പോലീസുദ്യോഗസ്‌ഥര്‍ എന്നിവര്‍ ഡ്യൂട്ടിക്കായി ഇന്ന്‌ ഉച്ചമുതല്‍ നിയോഗിക്കും.


കോവളം ബീച്ച്‌, ശംഖുമുഖം ബീച്ച്‌ തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങള്‍, റെയില്‍വെ സ്‌റ്റേഷന്‍, ബസ്‌ സ്‌റ്റാന്‍ഡ്‌ തുടങ്ങിയ സ്‌ഥലങ്ങളിലും തിരക്കേറിയ ബസുകളിലും പൂവാശല്യവും പോക്കറ്റടിയും മറ്റും തടയുന്നതിന്‌ വനിതകള്‍ ഉള്‍പ്പെടെ നൂറിലധികം മഫ്‌ടി പോലീസുകാരെയും ഷാഡോ പോലീസിനെയും ഡ്യൂട്ടിക്ക്‌ നിയോഗിച്ചിട്ടുണ്ട്‌. ഇപ്പോഴത്തെ പ്രത്യേകസാഹചര്യം കണക്കിലെടുത്ത്‌ ബോംബ്‌ സ്‌ക്വാഡ്‌, ഡോഗ്‌ സ്‌ക്വാഡ്‌, ആന്റി സബോട്ടേജ്‌ പരിശോധനാ സംഘം എന്നിവരെ നിയോഗിച്ചിട്ടുണ്ട്‌.


പുതുവത്സരാഘോഷങ്ങള്‍ നടക്കുന്ന കോവളം സമുദ്രാബീച്ച്‌, ഗ്രേവ്‌ബീച്ച്‌, ഹവ്വാബീച്ച്‌, സീറോക്ക്‌ ബീച്ച്‌, ലൈറ്റ്‌ ഹൗസ്‌ ബീച്ച്‌, കോക്കനട്ട്‌ ബീച്ച്‌, ശംഖുമുഖം, വേളി, ആക്കുളം ബോട്ട്‌ ക്ലബ്‌ തുടങ്ങിയ സ്‌ഥലങ്ങളിലും തിരുവനന്തപുരം സിറ്റിയിലെ പ്രധാന ഹോട്ടലുകള്‍, ക്ലബുകള്‍, സ്‌റ്റാര്‍ ഹോട്ടലുകള്‍ ഇവ കേന്ദ്രീകരിച്ചും വനിതാ ഷാഡോ ഉള്‍പ്പെടെ പോലീസിനെ വിന്യസിച്ചിട്ടുണ്ട്‌. പ്രധാന സ്‌ഥലങ്ങളിലെല്ലാം മഫ്‌ടി പോലീസിനെ കൂടാതെ നിരീക്ഷണ കാമറുകളും സജ്‌ജമാക്കി.


വിനോദ സഞ്ചാരികള്‍ കടലിലിറങ്ങി അപകടം സംഭവിക്കുന്നത്‌ ഒഴിവാക്കുന്നതിനായി ലൈഫ്‌ ഗാര്‍ഡുകളുടെയും കോസ്‌റ്റല്‍ പോലീസിന്റെയും സേവനം ഉറപ്പുവരുത്തി. മോട്ടോര്‍ സൈക്കിളുകളിലും ഓട്ടോറിക്ഷകളിലും യൂണിഫോമിലും മഫ്‌ടിയിലും പ്രത്യേക പോലീസ്‌ പട്രോളിംഗ്‌ ഏര്‍പ്പെടുത്തി. മദ്യപിച്ച്‌ അപകടകരമായി വാഹനം ഓടിക്കുന്നവരെ തടയുന്നതിനായി ഹൈവെ ഉള്‍പ്പെടെ പ്രധാനസ്‌ഥലങ്ങളിലെല്ലാം പോലീസ്‌ പരിശോധനയും പോലീസ്‌ പിക്കറ്റും ഏര്‍പ്പെടുത്തിയിട്ടുണ്ട്‌.


കൂടാതെ പൊതുജനങ്ങള്‍ എന്തെങ്കിലും കുറ്റകൃത്യങ്ങള്‍ കാണുന്നപക്ഷം 9497996991 (പോലീസ്‌ കമ്മിഷണര്‍), 9497996988 (ഡി.സി.പി, ക്രമസമാധാനം), 9497996987 (ഡി.സി.പി, ഭരണം), 9497990001 (അസി. കമ്മിഷണര്‍), 100, 2331403, 2331843 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.










from kerala news edited

via IFTTT