Story Dated: Wednesday, December 31, 2014 08:11
മൂവാറ്റുപുഴ: ആയവന ഗ്രാമപഞ്ചായത്തില്‍ ഇന്നലെ ചേര്‍ന്ന ഒന്‍പതാം വാര്‍ഡ് ഗ്രാമസഭ അലങ്കോലമായി. പഞ്ചായത്ത് ഹാളില്‍ ഇന്നലെ വൈകിട്ട് നാലിനായിരുന്നു യോഗം ചേര്‍ന്നത്. പഞ്ചായത്തില്‍ കെട്ടിടനികുതി വന്‍തോതില്‍ കൂട്ടിയതാണ് ഗ്രാമസഭയില്‍ ബഹളത്തിന് കാരണമായത്. ഗ്രാമസഭക്ക് എത്തിയവര്‍ നികുതി വര്‍ധനയെ ചോദ്യം ചെയ്‌തു. മറ്റിടങ്ങളില്ലാത്തവിധം തീര്‍ത്തും നീതി രഹിതമായിട്ടാണ് ആയവനയില്‍ കെട്ടിടനികുതി വര്‍ധിപ്പിച്ചതെന്ന് ആരോപണമുണ്ട്.
നിലവില്‍ കെട്ടിടനികുതി പിരിക്കുന്നതിനായി പഞ്ചായത്ത് വിവിധ കേന്ദ്രങ്ങളില്‍ നികുതി പിരിവ് ക്യാമ്പും നടത്തി വരികയാണ്. നിലവില്‍ പഞ്ചായത്തിലെ മിക്ക വാര്‍ഡുകളിലും ഗ്രാമസഭകള്‍ നടക്കുകയാണ്. ഇതില്‍ വികസന കാര്യങ്ങള്‍ ചര്‍ച്ച ചെയ്ുയന്നതിനേക്കാള്‍ ഉപരിയായി കെട്ടിടനികുതി വര്‍ധിപ്പിച്ചതാണ് പ്രധാന വിഷയം.
ജനങ്ങള്‍ ഇക്കാര്യത്തില്‍ അങ്ങേയറ്റം ആശങ്കയിലുമാണ്. ഈ സാഹചര്യത്തിലാണ് ഇന്നലെ ചേര്‍ന്ന ഒന്‍പതാം വാര്‍ഡ് ഗ്രാമസഭ ബഹളമയമായത്. നികുതി കുറയ്‌ക്കില്ലെന്ന് ഗ്രാമസഭയില്‍ പങ്കെടുത്ത പഞ്ചായത്ത് അധികാരികളും അറിയിച്ചു. ഇതേ തുടര്‍ന്നാണ് ഗ്രാമസഭ ബഹളത്തില്‍ കലാശിച്ചത്.
from kerala news edited
via IFTTT