Story Dated: Wednesday, December 31, 2014 08:11
പിറവം: എറണാകുളം ജില്ലയിലെ മികച്ച ക്ഷീര സംഘത്തിനുള്ള പുരസ്‌കാരം മണീട് ക്ഷീരോല്‍പാദക സഹകരണ സംഘത്തിന് ലഭിച്ചു. 2013-14 വര്‍ഷത്തില്‍ സംഘം ക്ഷീര കര്‍ഷകര്‍ക്ക് നടപ്പിലാക്കിയ വിവിധ പദ്ധതികളുടേയും പ്രവര്‍ത്തനത്തിന്റെയും അടിസ്‌ഥാനത്തിലാണ് അവാര്‍ഡിന് അര്‍ഹമായത്. ജില്ലാ ക്ഷീരോത്സവത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ ക്ഷീര വികസന മന്ത്രി കെ.സി. ജോസഫില്‍ നിന്നും സംഘം പ്രസിഡന്റ് കെ.കെ. പോള്‍, സെക്രട്ടറി ജെയിംസ് കെ. വര്‍ഗീസും മറ്റ് ഭാരവാഹികളും ചേര്‍ന്ന് അവാര്‍ഡ് ഏറ്റുവാങ്ങി.
പ്രതിദിനം 2000 ലിറ്റര്‍ പാല്‍ സംഭരിക്കുകയും മില്‍ക്ക് ബള്‍ക്ക് കൂളറില്‍ പാല്‍ സംഭരിച്ച് മില്‍മയ്‌ക്ക് നല്‍കി വരികയും ചെയ്യുന്നു. പഞ്ചായത്തില്‍ നിന്ന് കാലിത്തീറ്റ സബ്‌സിഡി, തീറ്റപ്പുല്‍കൃഷി, കാലിത്തൊഴുത്ത് നിര്‍മാണം തുടങ്ങി നിരവധി പദ്ധതികള്‍ നടപ്പിലാക്കി വരുന്നു.
from kerala news edited
via IFTTT