121

Powered By Blogger

Wednesday, 31 December 2014

മകന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന്‌ കാട്ടി പിതാവ്‌ പരാതി നല്‍കി











Story Dated: Wednesday, December 31, 2014 07:34


കല്ലറ: മകന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച്‌ പിതാവ്‌ മുഖ്യമന്ത്രിക്ക്‌ പരാതി നല്‍കി. മിതൃമ്മല പാണയം മുത്തിക്കാവ്‌ തടത്തരികത്ത്‌ വീട്ടില്‍ പുരുഷോത്തമന്‍ പിള്ളയാണ്‌ മകന്‍ അശോക്‌ കുമാറിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന്‌ കാട്ടി മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും ഉന്നത പോലീസ്‌ ഉദ്യോഗസ്‌ഥര്‍ക്കും പരാതി നല്‍കിയത്‌. ഇക്കഴിഞ്ഞ നവംബര്‍ പത്താം തീയതി വൈകിട്ട്‌ മൂന്നുമണിയോടെയാണ്‌ അശോക്‌ കുമാറിനെ കല്ലുവരമ്പിലെ ശ്രീനന്ദനം എന്ന വീടിന്റെ സമീപത്തുള്ള കിണറ്റില്‍ മരിച്ചനിലയില്‍ കാണപ്പെട്ടത്‌.


ഭാര്യയുമായി സ്വരച്ചേര്‍ച്ചയിലല്ലായിരുന്നെന്ന്‌ ഇതുസംബന്ധിച്ച കേസുകള്‍ നെടുമങ്ങാട്‌ കോടതിയുടെ പരിഗണനയിലായിരുന്നെന്നും പരാതിയില്‍ പറയുന്നു. കൂടാതെ നേരത്തെ അശോക്‌ കുമാറിന്‌ ആക്‌സിഡന്റ്‌ പറ്റിയതിനെ തുടര്‍ന്നുള്ള നഷ്‌ടപരിഹാര തുകയായ മൂന്നുലക്ഷം രൂപ കിട്ടാനിരിക്കെയാണ്‌ ദുരൂഹമരണം. ഈ പൈസ തട്ടിയെടുക്കാനുള്ള ശ്രമമാണ്‌ മരണത്തിനും പിന്നിലെന്നും പരാതിയില്‍ പറയുന്നു.










from kerala news edited

via IFTTT