121

Powered By Blogger

Wednesday, 31 December 2014

ഗോഡ്‌സെയ്‌ക്ക് ഭാരത രത്ന നല്‍കണമെന്ന്‌ അസാം ഖാന്‍









Story Dated: Wednesday, December 31, 2014 06:44



mangalam malayalam online newspaper

ലക്‌നൗ: മഹാത്മാ ഗാന്ധിയുടെ ഘാതകന്‍ നാഥുറാം ഗോഡ്‌സെയ്‌ക്ക് ഭാരത രത്ന നല്‍കി ആദരിക്കണമെന്ന്‌ സമാജ്‌വാദി പാര്‍ട്ടി നേതാവ്‌ അസാം ഖാന്‍. ഗോഡ്‌സെയ്‌ക്ക് രാജ്യത്ത്‌ അമ്പലം പണിയാനുള്ള നീക്കത്തോട്‌ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.


നാഥുറാം ഗോഡ്‌സെയുടെ അമ്പലം രാജ്യത്തെ ഓരോ ജില്ലകളിലും സ്‌ഥാപിക്കണം. മുസ്ലിം പള്ളികള്‍ തകര്‍ത്തുകൊണ്ടല്ല അമ്പലം സ്‌ഥാപിക്കുന്നത്‌. പക്ഷെ താജ്‌ മഹലിന്റെ സ്‌ഥാനം അമ്പലത്തിനായി തിരഞ്ഞെടുത്താല്‍ അത്‌ അനുവദിക്കുമെന്നും ഈ തീരുമാനത്തെ ആരും എതിര്‍ക്കില്ലെന്നും അസം ഘാന്‍ പറഞ്ഞു.


മുന്‍പ്‌ ഗോഡ്‌സെയ്‌ക് അമ്പലം പണിയുന്നതുമായി ബന്ധപ്പെട്ട്‌ മീററ്റില്‍ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന്‌ അഖില ഭാരതീയ ഹിന്ദു മഹാസഭ അറിയിച്ചിരുന്നു.










from kerala news edited

via IFTTT