Story Dated: Wednesday, December 31, 2014 06:54
മെല്‍ബണ്‍: ഇന്ത്യയുടെ ടെസ്‌റ്റ് ടീം അംഗത്വം ഇന്ത്യയുടെ ഏറ്റവും മികച്ച നായകന്‍ മഹേന്ദ്രസിംഗ് ധോനി വേണ്ടെന്ന് വെച്ചതിന് പിന്നില്‍ പടലപിണക്കം തന്നെയാണെന്ന് സൂചന. ടീം ചേരി തിരയുന്ന ഘട്ടത്തിലാണ് ക്യാപ്‌റ്റന്‍ കൂള്‍ ടീം വിടാന്‍ തീരുമാനിച്ചതെന്നും അതിനായി ഓസീസ് പര്യടനം മുഴുമിക്കേണ്ടെന്ന് തീരുമാനം എടുത്തതാണെന്നുമാണ് ഡ്രസിംഗ് റൂമില്‍ നിന്നുയരുന്ന അഭ്യൂഹം.
ടീമിന്റെ ചുമതലക്കാരനായി രവിശാസ്‌ത്രി കൂടിയെത്തിയതും നായകന്‍ എന്ന നിലയില്‍ വിരാട് കോഹ്ലി മികവ് പ്രകടിപ്പിച്ചതും മുതലാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. രവിശാസ്‌ത്രിയും കോഹ്ലിയും വലിയ കൂട്ടുകാരായി മാറിയതോടെ നായകനും പരിശീലകന്‍ ഡങ്കന്‍ ഫ്‌ളെച്ചറും ഏതാണ്ട് ഔട്ടായ പോലെയായി കാര്യങ്ങള്‍. ടീമില്‍ ഭൂരിഭാഗവും കോഹ്ലിയെ അനുകൂലിക്കുകയും ചെയ്‌തു.
കഴിഞ്ഞ രണ്ടു മത്സരങ്ങളും തോറ്റതിന് പിന്നാലെ മൂന്നാം മത്സരം സമനിലയായതോടെ പരമ്പര ഓസീസ് നേടി. അതുകൊണ്ട് തന്നെ ഇനിയത്തെ മത്സരത്തിന് പ്രസക്‌തി ഇല്ലാതാകുകയും ചെയ്‌തു. നാലാമത്തെ മത്സരത്തിനായി കാത്തുനില്‍ക്കാതെയാണ് ഇന്ത്യന്‍ നായകന്‍ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. ധോനിയുടെ അപ്രതീക്ഷിത തീരുമാനം ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്.
from kerala news edited
via IFTTT