Story Dated: Wednesday, December 31, 2014 08:08
പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ അനേകരെ കൊന്നൊടുക്കിയ മാരകരോഗം എബോള വൈറസിന്റെ യഥാര്‍ത്ഥ ഉറവിടം കൂറ്റന്‍ പോടുകളോട് കൂടിയ മരമായിരുന്നെന്ന് നിഗമനം. എബോള ബാധിതനായി ആദ്യം രേഖപ്പെടുത്തപ്പെട്ട ഇര രണ്ടു വയസ്സുകാരന്‍ താമസിച്ചിരുന്ന കോളനിക്ക് സമീപം സ്‌ഥിതി ചെയ്‌തിരുന്ന മരത്തിന്റെ പോടിനുള്ളില്‍ എബോള വൈറസുകള്‍ ഉണ്ടായിരുന്നിരിക്കാമെന്നാണ് പഠനം സൂചിപ്പിക്കുന്നത്.
ആഫ്രിക്കയില്‍ ഉടനീളം സഞ്ചരിച്ച വാവലുകളായിരിാക്കാം വൈറസുകള്‍ പടര്‍ത്തിയതെന്നുള്ള നിഗമനങ്ങളെ വഴി തിരിച്ചു വിടുന്നതാണ് ഈ കണ്ടെത്തല്‍. എബോള വൈറസ് വരുന്ന പോടിനുള്ളിലെ പ്രാണികളെ വാവലുകള്‍ ഭക്ഷണമാക്കിയിരിക്കാം പിന്നീട് അവയുമായി ഇടപെട്ടപ്പോഴായിരിക്കാം ആദ്യ ഇരയായ പയ്യന്‍ മരണമടഞ്ഞതെന്നുമൊക്കെയാണ് പഠനങ്ങളില്‍ പറയുന്നത്.
കഴിഞ്ഞ ഡിസംബറില്‍ ഗിനിയയിലെ മെലിയാന്‍ഡുവിലെ ഗ്രാമത്തിലാണ് എബോള ബാധിച്ചുള്ള ആദ്യമരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. എമില്‍ ഔമൗണോ എന്ന ഒരു രണ്ടു വയസുകാരനായിരുന്നു ആദ്യ ഇര. എബോള പടര്‍ന്നതെന്ന് ശാസ്‌ത്രജ്‌ഞര്‍ വിശ്വസിക്കുന്ന മരത്തിന് സമീപത്താണ് കുഞ്ഞ് പിതാവിന്റെ കൈപിടിച്ച് പിച്ച നടന്നിരുന്നത്. 2013 ഡിസംബര്‍ 6 ന് മരിക്കുന്നതിന് മുമ്പ് കുഞ്ഞ് ഒരു തരം വാലില്ലാത്ത വവ്വാലുകള്‍ കൂട്ടമായി പാര്‍ത്തിരുന്ന മരത്തിന് സമീപം കളിച്ചിരുന്നു. അതിന് ശേഷമാണ് കുട്ടി അസുഖ ബാധിതനായത്. പിന്നേന്ന് കറുത്ത നിറത്തിലുള്ള വിസര്‍ജ്‌ജ്യം പുറത്തുവിട്ട കുട്ടി നാലു ദിവസം കഴിഞ്ഞപ്പോള്‍ മരിക്കുകയും ചെയ്‌തു.
തൊട്ടു പിന്നാലെ കിസ്‌മസ് ദിനത്തില്‍ കുട്ടിയുടെ സഹോദരി, അതിന് ശേഷം മാതാവ്, ഈ വര്‍ഷം ആദ്യം മുത്തശ്ശി എന്നിവര്‍ മരണത്തിന് കീഴടങ്ങി. ഗിനിയയുടെ മറ്റ് പ്രദേശങ്ങളിലേക്ക് അസുഖം വ്യാപിക്കുന്നതിന് മുമ്പായി കോളനിയെ ഏറെക്കുറെ പൂര്‍ണ്ണമായും അസുഖം തുടച്ചുമാറ്റി. മാര്‍ച്ച് മാസത്തോടെയാണ് എബോള വ്യാപകമായി ശ്രദ്ധ നേടിയത്. പിന്നീട് സിയാറാ ലിയോണ്‍, ലൈബീരിയ, നൈജീരിയ സ്‌പെയിന്‍, യുഎസ്, യുകെ, എന്നിവിടങ്ങളിലേക്കും പടര്‍ന്നു. 2014 ഡിസംബര്‍ വരെ കൊല്ലപ്പെട്ടത് 7,800 പേരാണ്. ഇതോടെയാണ് എബോളയുടെ ഉറവിടം ശാസ്‌ത്രജ്‌ഞര്‍ തേടാന്‍ തുടങ്ങിയതും വാലില്ലാത്ത വാവലുകള്‍ വില്ലന്മാരായതും. ഇര തേടിയുള്ള ഇവയുടെ ദേശ സഞ്ചാരങ്ങളാകാം വൈറസ് പടര്‍ത്തുന്നത് എന്നായി കണ്ടെത്തല്‍. എന്നാല്‍ ഈ ആശയത്തെ ഒരു കൂട്ടം ശാസ്‌ത്രജ്‌ഞര്‍ എതിര്‍ത്തു. അങ്ങിനെയാണെങ്കില്‍ രണ്ടുവയസ്സുകാരന് പിടിപെട്ടപ്പോള്‍ തന്ന മുതിര്‍ന്നവരേയും അസുഖം ബാധിക്കില്ലായിരുന്നോ എന്നാണ് അവര്‍ ഉയര്‍ത്തിയ സംശയം.
ഗിനിയയില്‍ അസുഖത്തെക്കുറിച്ച് പഠിക്കാനെത്തിയ സംഘം മലിയാന്‍ഡോയിലെയും സമീപ കാടുകളിലെയും വവ്വാലുകളെ പിടിക്കുകയും പഠനം നടത്തുകയും ചെയ്‌തിരുന്നു. വവ്വാലുകള്‍ പാര്‍ത്തിരുന്ന വലിയ പോടോട് കൂടിയ മരത്തില്‍ നിന്നായിരിക്കാം വൈറസ് വവ്വാലിലേക്ക് പടര്‍ന്നതായിരിക്കാം കാരണമെന്ന നിഗമനത്തിലാണ് ഒടുവില്‍ എത്തി നില്‍ക്കുന്നത്‌്. കുട്ടികള്‍ മരത്തിന് ചുറ്റും പതിവായി കളിച്ചിരുന്നെന്നും അങ്ങിനെയാകാം കൂട്ടമായി പാര്‍ത്തിരുന്ന വവ്വാലുകള്‍ ശ്രദ്ധയിലേക്ക് വന്നതെന്നുമാണ് കണ്ടെത്തല്‍. ഈ സംശയമാണ് മരത്തിന്റെ പോടിനുള്ളിലെ വൈറസുകളിലേക്ക് ശ്രദ്ധയെ മാറ്റിയത്. കളിക്കിടെ ഈ വൈറസുകള്‍ ബാധിച്ച വവ്വാലുകളുമായുള്ള ഇടപെടലാണ് കുട്ടിയില്‍ അസുഖം ബാധിക്കാന്‍ കാരണമായതെന്നാണ് ഇപ്പോഴത്തെ കണ്ടെത്തല്‍.
from kerala news edited
via IFTTT