Story Dated: Wednesday, December 31, 2014 03:53
തിരുവനന്തപുരം: ടൂറിസം സെക്രട്ടറി ഷേഖ് പരീത് ഐ.എ.എസിനെതിരെ വീണ്ടും വിജിലന്‍സ് കേസ്. ഹാര്‍ബര്‍ വകുപ്പില്‍ ചീഫ് എഞ്ചിനീയറായിരിക്കേ നടത്തിയ ക്രമക്കേടുകളുടെ പേരിലാണ് കേസ്. ഷേഖ് പരീതിനു പുറമേ മറ്റ് മൂന്നു പേരെയും കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ട്. കാസര്‍ഗോഡ് നിര്‍മ്മിച്ച പാലം ഉദ്ഘാടനം കഴിഞ്ഞ് മൂന്നു മാസത്തിനകം പുഴയിലേക്ക് ഇടിഞ്ഞുതാഴ്ന്നിരുന്നു. നിര്‍മ്മാണത്തിലെ പിഴവാണ് കാരണമെന്ന് വിജിലന്‍സ് പരിശോധനയില്‍ കണ്ടെത്തി. മുന്‍കൂട്ടി തയ്യാറാക്കിയ പ്ലാനില്‍ നിന്നും മാറി നിര്‍മ്മാണത്തിന് കരാറുകാരന് ഷേഖ് പരീത് അനുമതി നല്‍കിയതായും കണ്ടെത്തിയിരുന്നു.
നേരശത്ത കൊച്ചി മെട്രോയ്ക്ക് ഏറ്റെടുത്ത കെട്ടിടത്തിന് ബാര്‍ നടത്തുന്നതിന് ഉടമയ്ക്ക് വിട്ടുകൊടുത്തതില്‍ എറണാകുളം ജില്ലാ കലക്ടറായിരിക്കേ ഷേഖ് പരീത് വഴിവിട്ട ഇടപാടു നടത്തിയതായി വിജിലന്‍സ് കണ്ടെത്തിയിരുന്നു.
from kerala news edited
via IFTTT