Story Dated: Wednesday, December 31, 2014 03:49
മാവൂര്‍: ഗവ: ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഗ്രൗണ്ട് നിര്‍മാണത്തില്‍ കോടിക്കണക്കിന് രൂപയുടെ അഴിമതി ആരോപണവുമായി ബന്ധപ്പെട്ടുകൊണ്ട് യൂത്ത് കോണ്‍ഗ്രസ്സ് പ്രക്ഷോഭത്തിലേക്ക്. സ്‌കൂളിലെ ദൈനംദിന വികസന കാര്യവുമായി ബന്ധപ്പെട്ട് രക്ഷാകര്‍ത്ത് സമിതിയുള്ളപ്പോള്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റും, സി.ഐ.ടി.യു നേതാക്കളും ഏരിയാ കമ്മിറ്റി മെമ്പറുമായ എം. ധര്‍മ്മരാജനെ ചെയര്‍മാനാക്കി ഗ്രൗണ്ട് വികസന സബ്ബ് കമ്മറ്റി രൂപീകരിക്കുകയും കോടികള്‍ ക്രമക്കേട് നടത്തുകയും കണ്‍വീനറായ അധ്യാപകനില്‍ മാത്രം കുറ്റം ചുമത്തി അന്വേഷണ പരിധിയില്‍ കൊണ്ട് വന്ന് യഥാര്‍ഥ പ്രതികളെ അറസ്‌റ്റ് ചെയ്ണയമെന്ന് മണ്ഡലം യൂത്ത് കോണ്‍ഗ്രസ്സ് യോഗം ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ശക്‌തമായ സമര പരിപാടിക്ക് നേതൃത്വം നല്‍കുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി. മണ്ഡലം പ്രസിന്റ സുനില്‍ കണ്ണിപറമ്പ് അധ്യക്ഷത വഹിച്ചു. യോഗത്തില്‍ വി.എസ്. രഞ്‌ജിത്ത്, ലിനീഷ്. സി.കെ., സജി മാവൂര്‍, മന്‍സൂര്‍, മുനീര്‍, നിധീഷ് തുടങ്ങിയവര്‍ സംസാരച്ചു.
from kerala news edited
via IFTTT