തുടന്ന് പാരീഷ് ഹാളില്‍ മധുരം പങ്കുവെയ്ക്കലും, വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു. കൊച്ചുകുരുന്നുകള്‍ അവതരിപ്പിച്ച നേറ്റിവിറ്റിപ്‌ളേ, യംഗ് ഫാമിലി ടീം അവതരിപ്പിച്ച കരോള്‍ ഗാനം, സെന്റ് തോമസ് സിസ്റ്റേഴ്‌സിന്റെ സംഘഗാനം, അലീസാ കോയിക്കരയുടെ ബോളിവുഡ് നൃത്തം, ജോസ് കവലേച്ചിറയുടെ നേതൃത്വത്തിലുള്ള ഗെസാംങ് ഗ്രൂപ്പിന്റെ ഗാനാലാപനം, ഇഷാനി ചിറയത്ത,് ലീബാ ചിറയത്ത് എന്നിവരുടെ ശാസ്ത്രീയ നൃത്തം തുടങ്ങിയ പരിപാടികള്‍ ആഘോഷത്തെ കൊഴുപ്പുള്ളതാക്കി. ക്രിസ്മസ് പപ്പയായി വേഷമിട്ട സാബു കോയിക്കേരില്‍ കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി.
തംബോലയില്‍ വിജയികളായവര്‍ക്ക് ഇഗ്‌നേഷ്യസച്ചന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. റിജു ഡേവീസ് പരിപാടികള്‍ മോഡറേറ്റ് ചെയ്തു. കമ്യൂണിറ്റിയിലെ യംഗ് ഫാമിലി ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് ക്രിസ്മസ് പരിപാടികള്‍ കോര്‍ഡിനേറ്റു ചെയ്തത്.
ഇഗ്‌നേഷ്യസച്ചന്‍ സ്വാഗതവും കോര്‍ഡിനേഷന്‍ കമ്മറ്റി കണ്‍വീനര്‍ ഡേവീസ്് വടക്കുംചേരി നന്ദിയും പറഞ്ഞു. കമ്യൂണിറ്റിയിലെ ഒന്‍പത് കുടുംബകൂട്ടായ്മകളായ ബോഹും, ഹോള്‍വൈഡെ, ലിങ്ക്‌സ്‌റൈനിഷ്, ഡ്യൂസ്സല്‍ഡോര്‍ഫ്, ബോണ്‍, ഡൂയീസ്ബുര്‍ഗ്, മൊന്‍ഷന്‍ഗ്‌ളാഡ്ബാഹ്, ബെര്‍ഗിഷസ്‌ലാന്റ്, എര്‍ഫ്റ്റ്‌ക്രൈസ് എന്നിവ ആഗമനകാലത്തില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ നടത്തിയിരുന്നു.
വാര്‍ത്ത അയച്ചത് : ജോസ് കുമ്പിളുവേലില്‍
from kerala news edited
via IFTTT