121

Powered By Blogger

Wednesday, 31 December 2014

ഡ്യൂസ്സല്‍ഡോര്‍ഫില്‍ ക്രിസ്മസ് ആഘോഷിച്ചു







ഡ്യൂസ്സല്‍ഡോര്‍ഫ്: കൊളോണിലെ ഇന്ത്യന്‍ സമൂഹത്തിന്റെ ഭാഗമായ ഡ്യൂസ്സല്‍ഡോര്‍ഫ് കുടുംബകൂട്ടായ്മയുടെ നേതൃത്വത്തില്‍ ക്രിസ്മസ് ആഘോഷിച്ചു. ആഘോഷങ്ങളുടെ പ്രാരംഭമായി ഡ്യൂസ്സല്‍ഡോര്‍ഫ് സെന്റ് എലിസബത്ത് ദേവാലയത്തില്‍ നടന്ന ദിവ്യബലിയില്‍ കൊളോണിലെ ഇന്ത്യന്‍ കമ്യൂണിറ്റി ചാപ്ലെയിന്‍ ഫാ.ഇഗ്‌നേഷ്യസ് ചാലിശേരി സിഎംഐ ഫാ.സേവി മാപ്പള്ളി സിഎംഐ എന്നിവര്‍ കാര്‍മ്മികത്വം വഹിച്ചു. ഫാ.പയസ് അലക്‌സ് നേതൃത്വം കൊടുത്ത കൊയര്‍ ഗ്രൂപ്പില്‍ നോയല്‍ കോയിക്കേരില്‍ (കീബോര്‍ഡ്), പിന്റോ ചിറയത്ത്, പൗലോസ് മറ്റത്തില്‍, അര്‍ച്ചന ടിനീഷ്, ധന്യ കോയിക്കേരില്‍, എസ്ഡി സിസ്റ്റേഴ്‌സ് എന്നിവര്‍ പങ്കെടുത്തു. വിവേക്, ആകാശ് ഇടശേരില്‍ എന്നിവര്‍ ദിവ്യബലിയില്‍ ശുശ്രൂഷികളായി.

ദിവ്യബലിയ്ക്കുശേഷം പാരീഷ് ഹാളില്‍ ആഘോഷങ്ങള്‍ അരങ്ങേറി. പിന്റോ ചിറയത്ത് പ്രാര്‍ത്ഥനാ ഗീതം ആലപിച്ചു. ആഘോഷത്തില്‍ ഫാ.ഇഗ്‌നേഷ്യസ് ചാലിശേരി സിഎംഐ, ഫാ.സേവി മാടപ്പള്ളി സിഎംഐ, ഫാ.പയസ് അലക്‌സ്, ഫാ.തോമസ് ചാലില്‍ സിഎംഐ എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു. ഇഗ്‌നേഷ്യസച്ചനെ കൂടാതെ കൂട്ടായ്മ കമ്മിറ്റിയംഗങ്ങളായ സാബു കോയിക്കേരില്‍, റെജീന മറ്റത്തില്‍, ഡെന്നി കരിമ്പില്‍, ഹാനോ മൂര്‍, ലാലി ഇടശേരില്‍, എല്‍സി വേലൂക്കാരന്‍, ബെന്നിച്ചന്‍ കോലത്ത് എന്നിവര്‍ ചേര്‍ന്ന് ക്രിസ്മസ് കേക്ക് മുറിച്ച് മധുരം പങ്കുവെച്ചു.


ജര്‍മനിയിലെ മൂന്നാം തലമുറയിലെ കുട്ടികള്‍ അവതരിപ്പിച്ച നേറ്റിവിറ്റി ടാബ്‌ളോ, നൊയസ് മലയാളം സ്‌കൂളിലെ കുട്ടികളായ പ്രിയ മണ്ണില്‍, തുളസി ഗുണശേഖര്‍, ജ്യോതിസ് ജോസഫ് എന്നിവരുടെ സംഘനൃത്തം, ഡ്യൂസ്സല്‍ഡോര്‍ഫിലെ ഫ്രൈസൈറ്റ് ഗ്രൂപ്പ് കരോള്‍ ഗാനാലാപനം, നേഹ കോയിക്കേരില്‍, അലിഷാ കോയിക്കേരില്‍ എന്നിവരുടെ സിനിമാറ്റിക് ഡാന്‍സ്, ലീബ ചിറയത്തിന്റെ ശാസ്ത്രീയ നൃത്തം, റിജു ഡേവീസിന്റെ നേതൃത്വത്തില്‍ ഡെന്നി കരിമ്പില്‍, സാബു കോയിക്കേരില്‍, ഹാനോ മൂര്‍ എന്നിവരുടെ സ്‌കിറ്റ്, വില്യം പത്രോസ് ആലപിച്ച പഴയ ഗാനം എന്നിവ അരങ്ങേറി.


ക്രിസ്മസ് പപ്പായായി ഡെന്നി കരിമ്പില്‍ വേഷമിട്ട് കുട്ടികള്‍ സമ്മാനങ്ങള്‍ നല്‍കി. ലാലി ഇടശേരില്‍ നന്ദി പറഞ്ഞു. ശൈലേഷ് രാജന്‍, വില്യം പത്രോസ് എന്നിവര്‍ ഫോട്ടാവിഭാഗവും സൗണ്ട് സിസ്റ്റവും കൈകാര്യം ചെയ്തു. പരിപാടികള്‍ റിജു ഡേവീസ് മോഡറേറ്റ് ചെയ്തു. ഗ്‌ളൂവൈനും, പ്‌ളം കേക്കും ഉള്‍പ്പടെയുള്ള ക്രിസ്മസ് ഡിന്നറോടെ ആഘോഷങ്ങള്‍ അവസാനിച്ചു.











from kerala news edited

via IFTTT