Story Dated: Wednesday, December 31, 2014 03:26
പെഷാവര്‍: പാകിസ്താന്‍ മുന്‍ പ്രസിഡന്റ് ജനറല്‍ പര്‍വേസ് മുഷാറഫിനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി തൂക്കിലേറ്റി. നിയാസ് മുഹമ്മദ് (40) എന്നയാളെയാണ് ബുധനാഴ്ച വധശിക്ഷയ്ക്ക് വിധേയനാക്കിയത്. മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയതായി പെഷാവര്‍ സെന്‍ട്രല്‍ ജയില്‍ അധികൃതര്‍ അറിയിച്ചു. പെഷാവറിലെ സൈനിക സ്‌കൂളിലുണ്ടായ തീവ്രവാദി ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് പാക് സര്‍ക്കാര്‍ നിര്‍ത്തിവച്ചിരുന്ന വധശിക്ഷ പുനരാരംഭിച്ചത്. ഇതിനു ശേഷം ഏഴു പേരെയാണ് തൂക്കിലേറ്റിയത്.
2003 ഡിസംബറില്‍ റാവല്‍പിണ്ടിയില്‍ വച്ചാണ് മുഷാറഫിനു നേര്‍ക്ക് വധശ്രമമുണ്ടായത്. മുഷാറഫിന്റെ വാഹനം കടന്നുപോകേണ്ടിയിരുന്ന പാലത്തില്‍ സ്‌ഫോടനം നടക്കുകയായിരുന്നു.
from kerala news edited
via IFTTT