121

Powered By Blogger

Wednesday, 31 December 2014

അലുമ്‌നി അസോസിയേഷന്‍ ചരിത്രസെമിനാര്‍ നടന്നു











Story Dated: Wednesday, December 31, 2014 07:34


കൊല്ലം: എത്ര ഉയരത്തിലെത്തിയാലും പഠിച്ചിരുന്ന കലാലയത്തിലേക്കു തിരികെയെത്താനുള്ള ത്വര മനുഷ്യസഹജമാണെന്ന്‌ ഇന്റലിജന്‍സ്‌ എ.ഡി.ജി.പി എ. ഹേമചന്ദ്രന്‍ അഭിപ്രായപ്പെട്ടു. തങ്കശേരി ഇന്‍ഫന്റ്‌ ജീസസ്‌ ആംഗ്ലോ ഇന്ത്യന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച്‌ അലുമ്‌നി അസോസിയേഷന്‍ സംഘടിപ്പിച്ച ചരിത്രസെമിനാര്‍ ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. റവ. ഡോ. സ്‌റ്റാന്‍ലി റോമന്‍ അധ്യക്ഷത വഹിച്ചു.


ഡോ. എം.ജി. ശശിഭൂഷണ്‍, റവ. ഡോ. ഷാജി ജര്‍മ്മന്‍, ഫ്രാന്‍സിസ്‌ തങ്കശേരി എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. സെമിനാര്‍ കമ്മിറ്റി ചെയര്‍മാന്‍ ഇഗ്നേഷ്യസ്‌ പെരേര, അലുമ്‌നി അസോസിയേഷന്‍ ജനറല്‍സെക്രട്ടറി എസ്‌. അജിത്‌ എന്നിവര്‍ പ്രസംഗിച്ചു.തുടര്‍ന്ന്‌ ആംഗ്ലോ ഇന്ത്യന്‍ ഭക്ഷ്യമേളയും കലാപരിപാടികളും അരങ്ങേറി. വൈകിട്ട്‌ നടന്ന ബിഗ്‌ റ്റാങ്കി ബാഷ്‌ സംഗമത്തില്‍ സിനിമാതാരം മുകേഷ്‌ ഉള്‍പ്പെടെയുള്ള പൂര്‍വവിദ്യാര്‍ഥികള്‍ പങ്കെടുത്തു.










from kerala news edited

via IFTTT