സാല്‍മിയ ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്‌കൂള്‍, അമ്മാന്‍ ബ്രാഞ്ച് ഓഡിറ്റോറിയത്തില്‍ നടന്ന പ്രതിനിധി സമ്മേളനം കല കുവൈത്തിന്റെ മുതിര്‍ന്ന അംഗം ജെ.ആല്‍ബര്‍ട്ട് ഉദ്ഘാടനം ചെയ്തു. വി.അനില്‍കുമാര്‍, മുസ്തഫ.കെ എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളന നടപടികള്‍ നിയന്ത്രിച്ചത്. മേഖല സെക്രട്ടറി രാജന്‍.സി.കുളക്കട പ്രവര്‍ത്തന റിപ്പോര്‍ട്ടും സംഘടന റിപ്പോര്‍ട്ട് ടി.വി.ഹിക്മതും അവതരിപ്പിച്ചു. അരുണ്‍കുമാര്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സമ്മേളനത്തെ അഭിസംബോധനചെയ്തുകൊണ്ട് കല കുവൈത്ത് പ്രസിഡന്റ് ജെ.സജി, ജനറല്‍സെക്രട്ടറി ടി.വി.ജയന്‍, ട്രഷറര്‍ റെജി.കെ.ജേക്കബ് കേന്ദ്ര ഭാരവാഹികളായ ബാലഗോപാല്‍, നൗഷാദ്, സജി തോമസ് മാത്യു എന്നിവര്‍ സംസാരിച്ചു. വിനോദ്.കെ.ജോണ്‍ ക്രെഡന്‍ഷ്യല്‍ റിപ്പോര്‍ട്ടും അവതരിപ്പിച്ചു.
സമ്മേളനം രമേശ് കണ്ണപുരം സെക്രട്ടറിയായും കിരണ്‍.പി.ആര്‍, ഷാനവാസ്, സുജിത്, വിനോദ്.കെ.ജോണ്‍, മുസ്തഫ, നൗഷാദ്, വിജയ്കൃഷ്ണന്‍, മിഥുന്‍, സജിത്ത് കടലുണ്ടി, മുരളി പുനലൂര്‍ എന്നിവരും മേഖലയിലെ യൂണിറ്റ് കണ്‍വീനറും അടങ്ങിയ മേഖല കമ്മിറ്റിയെയും തിരഞ്ഞെടുത്തു. സമ്മേനത്തിന് ദിലീപ് നടേരി സ്വാഗതവും പുതുതായി തിരഞ്ഞെടുക്കപ്പെട്ട മേഖല സെക്രട്ടറി രമേശ് കണ്ണപുരം നന്ദിയും പ്രകാശിപ്പിച്ചു.
from kerala news edited
via IFTTT