121

Powered By Blogger

Wednesday, 31 December 2014

സുധീരന്‌ പിന്തുണയുമായി ജനപക്ഷവേദി











Story Dated: Wednesday, December 31, 2014 03:49


വടകര: മദ്യനയവുമായി ബന്ധപ്പെട്ട്‌ കെ.പി.സി.സി പ്രസിഡന്റ്‌ വി.എം.സുധീരനെ മുഖ്യമന്ത്രി അടക്കമുള്ള കോണ്‍ഗ്രസ്‌ നേതാക്കള്‍ കടന്നാക്രമിക്കുന്നതിനെതിരെ ജനപക്ഷവേദി രംഗത്ത്‌. ഇത്തരക്കാരെ തുറന്നുകാണിക്കാനും കെ.പി.സി.സി.ക്ക്‌ അനുകൂലമായി ജില്ലാ ആസ്‌ഥാനങ്ങളില്‍ ജനപക്ഷ കൂട്ടായ്‌മ സംഘടിപ്പിക്കാനും തീരുമാനിച്ചതായി ജനപക്ഷവേദി ഭാരവാഹികള്‍ അറിയിച്ചു. എക്‌സൈസ്‌ കമ്മിഷണറുടെ റിപ്പോര്‍ട്ട്‌ പ്രകാരം നിലവാരമില്ലാത്തതിന്റെ പേരില്‍ അടച്ചിട്ട 418 ബാറുകള്‍ തുറക്കുന്നതിനെതിരെയാണ്‌ കെ.പി.സി.സി നിലപാട്‌ കര്‍ക്കശമാക്കിയത്‌.


ഈ അവസരത്തിലാണ്‌ മുഖ്യമന്ത്രി സംസ്‌ഥാനത്തെ മുഴുവന്‍ ബാറുകളും അടച്ചിടാനുള്ള തീരുമാനമെടുത്തത്‌. സമ്പൂര്‍ണ മദ്യനിരോധനമാണ്‌ യു.ഡി.എഫ്‌ നയമെന്നും അതുകൊണ്ട്‌ മുഴുവന്‍ ബാറുകളും അടച്ചിടാനുള്ള തീരുമാനം പുനഃപരിശോധിക്കുകയില്ലെന്ന്‌ പ്രഖ്യാപിച്ചതും മുഖ്യമന്ത്രിയാണ്‌. ഞായര്‍ ഡ്രൈ ഡേ ആയി പ്രഖ്യാപിക്കുകയും ചെയ്‌തു. മദ്യനയത്തില്‍ മാറ്റം വരുത്തില്ലെന്ന്‌ പറഞ്ഞ മുഖ്യമന്ത്രി ബാര്‍ ഉടമകളുടെയും ലീഗ്‌ ഒഴികെയുള്ള ചില ഘടകകക്ഷികളുടെയും സമ്മര്‍ദത്താല്‍ നയംമാറ്റുകയും അതിന്റെ ഉത്തരവാദിത്തം വി.എം. സുധീരനില്‍ അടിച്ചേല്‍പ്പിക്കുകയുമാണ്‌ ചെയ്‌തിരിക്കുന്നത്‌. വടകര കേന്ദ്രമായി സംഘടനയുടെ ജില്ലാകമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്‌. കെ.പി.സി.സി നിലപാടുകള്‍ ഉയര്‍ത്തിപ്പിടിച്ച്‌ വരും ദിവസം ജില്ലാ ആസ്‌ഥാനങ്ങളില്‍ ജനപക്ഷകൂട്ടായ്‌മ സംഘടിപ്പിക്കാനാണ്‌ പരിപാടി.










from kerala news edited

via IFTTT