Story Dated: Wednesday, December 31, 2014 07:34
കൊല്ലം: അരിപ്പഭൂമസമരത്തിനു ശാശ്വതപരിഹാരം കാണാതെ സമരത്തിന്റെ രണ്ടാം വാര്‍ഷികം ആഘോഷിക്കാന്‍ സമരക്കാര്‍ക്ക് വന്ന ഗതികേട് പരിഷ്‌കൃതസമൂഹത്തിന് അപമാനമാണെന്നു ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം.സുനില്‍. വാസയോഗ്യവും കൃഷിയോഗ്യവുമായ ഭൂമി ലഭിക്കണമെന്ന സമരക്കാര്‍ ഉന്നയിച്ച ന്യായമായ ആവശ്യം പരിഗണിക്കാന്‍ പോലും സര്‍ക്കാര്‍ തയാറാകുന്നില്ല.
സമരത്തെ നേരിടുന്നതിനും പരാജയപ്പെടുത്തുന്നതിനും വേണ്ടി തെറ്റായ പ്രചാരണം കൊടുക്കുന്നതിന്റെ ഭാഗമായാണ് മാവോയിസ്‌റ്റ് സ്വാധീനം സമരമേഖലയില്‍ ഉണ്ടെന്ന് സര്‍ക്കാര്‍ വരുത്തിതീര്‍ക്കുന്നതെന്നും അദ്ദേഹം പ്രസ്‌താവനയില്‍ പറഞ്ഞു.
from kerala news edited
via IFTTT