121

Powered By Blogger

Wednesday, 31 December 2014

മര്‍ച്ചന്റ്‌സ് ദിനാഘോഷം നാളെ











Story Dated: Wednesday, December 31, 2014 08:11


വാഴക്കുളം: മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ വാഴക്കുളം യൂണിറ്റിന്റെ കുടുംബസംഗമം ജനുവരി ഒന്നിന്‌ വാഴക്കുളം വീണ തീയറ്ററില്‍ നടക്കും. ഉച്ചകഴിഞ്ഞ്‌ 2 മണിക്ക്‌ അംഗങ്ങളുടെ കലാകായിക മത്സരങ്ങള്‍ നടക്കും. വൈകിട്ട്‌ 4.30ന്‌ റാലി, 5.30ന്‌ നടക്കുന്ന പൊതുസമ്മേളനത്തില്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ്‌ തോമസ്‌ വര്‍ഗീസ്‌ അധ്യക്ഷത വഹിക്കും. ജോയ്‌സ് ജോര്‍ജ്‌ എം.പി. ഉദ്‌ഘാടനം നിര്‍വഹിക്കും. നാല്‍പത്തിമൂന്ന്‌ വര്‍ഷം സംഘടനയില്‍ പ്രവര്‍ത്തിച്ച തോമസ്‌ വര്‍ഗീസ്‌ പെരിയക്കോട്ടിലിനെ ജോസഫ്‌ വാഴയ്‌ക്കന്‍ എം.എല്‍.എ. ആദരിക്കും.


കെ.വി.വി.ഇ.എസ്‌. എറണാകുളം ജില്ലാ പ്രസിഡന്റ്‌ പി.എ.എം. ഇബ്രാഹിം മുഖ്യപ്രഭാഷണം നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എല്‍ദോസ്‌ കുന്നപ്പിള്ളി ബ്ലഡ്‌ ബാങ്കിന്റെ ഉദ്‌ഘാടനം നടത്തും. അവാര്‍ഡ്‌ദാനം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അസീസ്‌ പാണ്ട്യാരപ്പിള്ളില്‍ നിര്‍വഹിക്കും. ബിന്ദുഗോപി, ജോസ്‌ പെരുമ്പിള്ളിക്കുന്നേല്‍, ഇ.കെ. സുരേഷ്‌, പി.സി. ജേക്കബ്‌, എം.എം. യൂസഫ്‌, നൈസി ഡൊമിനിക്‌, സിജു സെബാസ്‌റ്റ്യന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.










from kerala news edited

via IFTTT