Story Dated: Wednesday, December 31, 2014 08:11
മൂവാറ്റുപുഴ: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് മുഖ്യമന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് ചെയ്‌ത വനിതകള്‍ അടക്കമുള്ള ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍മാരെ മര്‍ദ്ദിച്ചവര്‍ക്കെതിരേ നടപടി വൈകുന്നതില്‍ എയ്‌ഡഡ് ഹയര്‍ സെക്കന്‍ഡറി ടീച്ചേഴ്‌സ് അസോസിയേഷന്‍ പ്രതിഷേധിച്ചു. അസോസിയേഷന്‍ ഇതിനെതിരെ ഭീമഹര്‍ജി മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും സമര്‍പ്പിക്കുമെന്ന് സംഘടനയുടെ എറണാകുളം ജില്ലാ പ്രസിഡന്റ് ആര്‍. സാബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അറിയിച്ചു.
യോഗത്തില്‍ സംസ്‌ഥാന വൈസ് പ്രസിഡന്റ് ഫ്രാന്‍സിസ് ജോര്‍ജ്, സെക്രട്ടറി പി.വി. ജേക്കബ്, അക്കാദമിക് കൗണ്‍സില്‍ ചെയര്‍മാന്‍ ഡോ. ജോര്‍ജ് കെ. ജോസഫ്, സംസ്‌ഥാന എക്‌സിക്യൂട്ടീവ് സമിതിയംഗം വിനോദ് ടി.എന്‍., ജില്ലാ സെക്രട്ടറി എന്‍. ശ്രീലാല്‍, ട്രഷറര്‍ കെ. ബാബു എന്നിവര്‍ സംബന്ധിച്ചു.
from kerala news edited
via IFTTT