121

Powered By Blogger

Wednesday, 31 December 2014

കോഴിക്കോട് സ്വദേശി മക്കയില്‍ മരണപ്പെട്ടു








കോഴിക്കോട് സ്വദേശി മക്കയില്‍ മരണപ്പെട്ടു


Posted on: 31 Dec 2014







മക്ക: മലയാളി ഹൃദയാഘാതം മൂലം മക്കയില്‍ മരണപ്പെട്ടു. കോഴിക്കോട് പുതിയങ്ങാടി കമ്മകകത്ത് വീട്ടില്‍ പരേതനായ മമ്മദ് കോയ പുള്ളിക്കലകത്തിന്റെയും ഇമ്പിച്ചി ഫാത്തിമ്മയുടെയും മകന്‍ മുഹമ്മദ് ആസിഫ് (49) ആണ് മരിച്ചത്.

മക്ക അസിസീയ ബിന്‍ ദാവൂദ് സൂപ്പര്‍മാര്‍ക്കറ്റിനു സമീപമുള്ള കെട്ടിടത്തിലെ വാച്ച്മാന്‍ ആയി ജോലി ചെയ്തു വരുകയായിരുന്നു ആസിഫ്. കഴിഞ്ഞ ദിവസം മഗരിബ് നമസ്‌കരിച്ച് കഴിഞ്ഞയുടന്‍ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് മക്ക ഏഷ്യന്‍ പോളിക്ലിനിക്കില്‍ എത്തിച്ചങ്കിലും മരണമടയുകയായിരുന്നു.


ജാസ്മിനാണ് ഭാര്യ. നവാഫ്, സഹല്‍, നുഫൈല്‍, റെനീയം (വിദ്യാര്‍ത്ഥികള്‍) എന്നിവര്‍ മക്കളും കുഞ്ഞാമ്മു (കുവൈത്ത്) എകസഹോദരനുമാണ്.


മക്ക കിംഗ് ഫൈസല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തികരിച്ച ശേഷം മക്കയില്‍ തന്നെ ഖബറടക്കുമെന്ന് ഭാര്യ സഹോദരന്‍ സാബ്ജാന്‍ (ജിദ്ദ) അറിയിച്ചു. അനന്തര കാര്യങ്ങളില്‍ ബന്ധുക്കളായ ലക്ക്മീല്‍, സുറാക്കത്ത്, അബു, നവോദയ മക്ക ഏരിയ പ്രസിഡന്റ് മൊയ്തീന്‍ കോയ പുതിയങ്ങാടി സെക്രട്ടറി ഷിജു പന്തളവും എന്നിവര്‍ രംഗത്തുണ്ട്.





അക്ബര്‍ പൊന്നാനി












from kerala news edited

via IFTTT