121

Powered By Blogger

Wednesday, 11 August 2021

പലിശയും പിഴയും തിരികെ നൽകും: സോഫ്റ്റ് വെയർ പരിഷ്‌കരിച്ചതായി ആദായനികുതി വകുപ്പ്

2020-21 സാമ്പത്തിക വർഷത്തെ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്തപ്പോൾ സോഫ്റ്റ് വെയറിലെ തകരാർകാരണം അധികമായി അടക്കേണ്ടിവന്ന പലിശയും വൈകിയയിനത്തിൽ ഈടാക്കിയ പിഴയും തിരികെ നൽകുമെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചു. കോവിഡ് രണ്ടാംതരംഗത്തിന്റെ പശ്ചാത്തലത്തിൽ നികുതിദായകർക്ക് ആശ്വാസമേകി ആദായനികുതി ഫയൽ ചെയ്യുന്നതിനുള്ള അവസാനതിയതി ജൂലായ് 31ൽനിന്ന് സെപ്റ്റംബർ 30വരെ നീട്ടിയിരുന്നു. ഇത് കണക്കിലെടുക്കാതെയായിരുന്നു പലിശയും പിഴയും ഈടാക്കിയത്. വകുപ്പ് 234എ പ്രകാരം അധിക പലിശയും സെഷൻ 234 എഫ് പ്രകാരം പിഴയുമാണ് ഈടാക്കിയത്. വിശദമായി പരിശോധിച്ച് സോഫ്റ്റ വെയറിൽ തിരുത്തൽ വരുത്തിയാതായി ആദായ നികുതി വകുപ്പ് ട്വീറ്റ്ചെയ്തു. സോഫ്റ്റ് വെയർ ഉപയോഗിച്ചാണ് ഐടിആർ തയ്യാറാക്കുന്നതെങ്കിൽ പുതിയ പതിപ്പ് ഉപയോഗിക്കണം. അല്ലെങ്കിൽ വെബ്സൈറ്റ് ഉപയോഗിക്കണമെന്നും ഐടി വകുപ്പ് അറിയിച്ചിട്ടുണ്ട്.

from money rss https://bit.ly/37ylJbp
via IFTTT

Related Posts:

  • എയര്‍ ഇന്ത്യയെ ഏറ്റെടുക്കാന്‍ ടാറ്റ ഗ്രൂപ്പ് മാത്രംമുംബൈ: പൊതുമേഖലാ വിമാനക്കന്പനിയായ എയർ ഇന്ത്യയെ ഏറ്റെടുക്കുന്നതിന് ഇതുവരെ താത്പര്യവുമായി രംഗത്തുള്ളത് ഇന്ത്യൻ വ്യവസായ ഗ്രൂപ്പായ ടാറ്റ മാത്രം. അന്തിമ താത്പര്യപത്രം സമർപ്പിക്കാൻ ഓഗസ്റ്റ് 31 വരെ സമയമുണ്ട്. നേരത്തേ എയർ ഇന്ത്യക്കായ… Read More
  • റിലയൻസ് ആദ്യ നൂറിൽമുംബൈ: പ്രമുഖ വ്യവസായി മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് ലോകത്തെ 100 മുൻനിര കമ്പനികളുടെ പട്ടികയിൽ. ഫോർച്യൂൺ ഗ്ലോബൽ 500 പട്ടികയിൽ 2020-ലെ പുതിയ റാങ്കിങ്ങനുസരിച്ച് പത്തു സ്ഥാനം മെച്ചപ്പെടുത്തി 96-ാം സ്ഥാനത്തെ… Read More
  • ആജിയോ ഓൺലൈൻ ട്രേഡ് ഷോ 'സംബന്ധം 2020'മായി ഓണത്തിന് കേരളത്തിലുംകൊച്ചി: അപ്രതീക്ഷിതമായി ഉടലെടുത്ത കോവിഡ് പ്രതിസന്ധി മറികടക്കുവാൻ ഇന്ത്യൻ റീട്ടെയിൽ വ്യാപാരികൾക്ക് സമാശ്വാസമായി ആജിയോ ബിസിനസ് വാർഷിക മെഗാ ട്രേഡ് ഷോയായ 'സംബന്ധം 2020' യുടെ ഡിജിറ്റൽ അവതാരവുമായി എത്തുന്നു. കേരളത്തിന്റെ ഏറ്റവും വല… Read More
  • ടിക് ടോക്കില്‍ റിലയന്‍സ് നിക്ഷേപം നടത്തിയേക്കുംടിക് ടോക്കിന്റെ ഉടമകളായ ചൈനയിലെ ബൈറ്റ് ഡാൻസ് നിക്ഷേപത്തിനായി റിലയൻസിനെ സമീപിച്ചതായി റിപ്പോർട്ട്. ഇന്ത്യയിലെ ബിസിനസുമായി സഹകരിപ്പിക്കുകയാണ് ലക്ഷ്യം. ഇരു കമ്പനികളുമായി ചർച്ചനടത്തിയതായും എന്നാൽ ഇതുസംബന്ധിച്ച് കരാറിലെത്തിയിട്ടില്… Read More
  • എൽ.ഐ.സി.യെ കൊല്ലരുത്...ഇന്ത്യയുടെ ഹൃദയത്തിൽ പതിഞ്ഞ എൽ.ഐ.സി.യുടെ അടയാളം ഓർമയില്ലേ...? ഒരു ചെരാതിൽ ജ്വലിക്കുന്ന നാളം കെട്ടുപോകാതെ കാക്കുന്ന രണ്ടു കൈകൾ... നാടിന്റെ പുരോഗതിയുടെ പാതയിൽ 64 കൊല്ലമായി വെളിച്ചം വിതറുന്ന നാളമാണത്. ഇന്നിപ്പോൾ ആ വെളിച്ചം എന്നെ… Read More