121

Powered By Blogger

Monday, 7 December 2020

റിസര്‍വ് ബാങ്കിന്റെ ഉദാരനയം സാമ്പത്തിക വളര്‍ച്ച ഉറപ്പാക്കുമോ?

ധനനയ കമ്മിറ്റിയുടെ പ്രഖ്യാപനങ്ങൾ മിക്കവാറും പ്രതീക്ഷിച്ചതുതന്നെ. പലിശ നിരക്കുകളിൽ മാറ്റംവരുത്താതെ ഉദാരനയം തുടരാനാണ് കമ്മിറ്റി തീരുമാനിച്ചത്. സാമ്പത്തിക വീണ്ടെടുപ്പിനെ സഹായിക്കുന്നതിനായി ഉദാരീകരണനയങ്ങൾ ഈവർഷം തുടരുമെന്നും അടുത്തസാമ്പത്തിക വർഷത്തേക്കത് ദീർഘിപ്പിക്കുമെന്നുമാണ് റിസർവ് ബാങ്ക് ഗവർണർ പറഞ്ഞത്. 2021 സാമ്പത്തികവർഷം രണ്ടാംപാദത്തിൽ വളർച്ചാനിരക്ക് പ്രതീക്ഷിച്ചതിനേക്കാൾ മെച്ചമായിരുന്നെങ്കിലും വളർച്ചയുടെപാതയിൽ തിരിച്ചെത്താൻ അഭ്യന്തര സമ്പദ് വ്യവസ്ഥയ്ക്ക് ഇനിയും പിന്തുണ ആവശ്യമുണ്ട്. 2021 സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥ 7.5 ശതമാനം സങ്കോചിക്കുമെന്നും വരാനിരിക്കുന്ന രണ്ടുപാദങ്ങളിൽ വളർച്ചാനിരക്ക് അനുകൂലമായിരിക്കുമെന്നുമാണ് ആർബിഐയുടെ വിലയിരുത്തൽ. സ്ഥിതിഗതികൾ ഇങ്ങിനെയാണെങ്കിലും വർധിക്കുന്ന വിലക്കയറ്റത്തിന്റെ കാര്യത്തിലുള്ള ഉൽക്കണ്ഠ ആർബിഐ ഗവർണറുടെ പ്രസംഗത്തിൽ പ്രകടമായിരുന്നു. ശീതകാല മാസങ്ങളിലെ ചെറിയആശ്വാസവുമായി വിലക്കയറ്റനിരക്ക് ഉയർന്നനിലയിൽതന്നെ തുടരുമെന്നാണ് ധനനയ കമ്മിറ്റിയുടെ കണക്കുകൂട്ടൽ. ഉപഭോക്തൃ വില സൂചികയുമായി ബന്ധപ്പട്ടു നിർണയിക്കുന്ന വിലക്കയറ്റനിരക്ക് ഒക്ടോബറിൽ 7.6 ശതമാനമായിരുന്നു. 2021 സാമ്പത്തിക വർഷം മൂന്നാംപാദത്തിൽ അത് 6.8 ശതമാനവും നാലാം പാദത്തിൽ 5.8 ശതമാനവും ആയിരിക്കുമെന്നുമാണ് വിലയിരുത്തൽ. പ്രധാനമായും വിതരണരംഗത്തെ പ്രശ്നങ്ങളാണ് രാജ്യത്തെ വിലക്കയറ്റ നിരക്ക് വർധിക്കാൻകാരണം. സാമ്പത്തികമേഖല സാവധാനം വീണ്ടെടുപ്പു തുടങ്ങിയതോടെ ഡിമാന്റിലെ വർധനയും ഘടകമായിത്തീരും. ഉദാഹരണത്തിന് ഒക്ടോബറിലെ അടിസ്ഥാന വിലക്കയറ്റനിരക്ക് 5.7 ശതമാനമായിരുന്നു. വികസിത രാജ്യങ്ങളിലെ ഉദാരവൽകൃത സാമ്പത്തിക നയങ്ങൾ കാരണം വികസ്വരവിപണികളിലേക്കുള്ള പണത്തിന്റെ ഒഴുക്കിൽ ഉണ്ടായ വർധനയും ചില്ലറ വ്യാപാരമേഖലയിൽ വിലക്കയറ്റത്തിന് കാരണമാകുന്നുണ്ട്. രാഷ്ട്രീയസ്ഥിരതയും യുഎസിൽ വരാനിരിക്കുന്ന സാമ്പത്തിക ഉത്തേജക പദ്ധതിയിലുള്ള പ്രതീക്ഷയും പണമിറക്കാനുള്ള ത്വര നിക്ഷേപകരിൽ വർധിപ്പിച്ചിട്ടുണ്ട്. ഇന്ത്യയെപ്പോലുള്ള വികസ്വര വിപണികളിൽ മികച്ചലാഭം പ്രതീക്ഷിച്ച് ധാരാളമായി വിദേശ ണം ഒഴുകിയെത്തുന്നുണ്ട്. ഇന്ത്യൻ വിപണിയിൽ വിദേശ പണത്തിന്റെ കുത്തൊഴുക്ക് ഉണ്ടാക്കിയേക്കാവുന്ന ചഞ്ചലാവസ്ഥയെക്കുറിച്ച് ഗവർണർ മുന്നറിയിപ്പു നൽകി. അഭ്യന്തര സാമ്പത്തിക വിപണിയിൽ സ്ഥിരത ഉറപ്പുവരുത്തുന്നതിന് ആവശ്യമായ നടപടികൾ കൈക്കൊള്ളുമെന്നും അദ്ദേഹം ഉറപ്പുനൽകി. സാമ്പത്തിക മേഖലയിൽ വായ്പാവളർച്ചയെ പിന്തുണയ്ക്കുന്നതിന് വിവിധ നടപടികൾ പ്രഖ്യാപിക്കപ്പട്ടിട്ടുണ്ട്. സർക്കാരിന്റെ അടിയന്തിര വായ്പാസഹായം ഉറപ്പുവരുത്തുന്ന ഇസിഎൽജിഎസ് പദ്ധതിയുടെ മാതൃകയിൽ പ്രതിസന്ധി നേരിടുന്ന മേഖലകൾക്ക് അടിയന്തിര സഹായം ലഭ്യമാക്കുന്ന ദീർഘകാല റിപ്പോ പ്രക്രിയ നീട്ടിനൽകി. അതുപോലെ, പണ വിപണിയിലെ നോട്ടീസ് സൗകര്യത്തോടൊപ്പം ലിക്വിഡിറ്റി അഡ്ജസ്റ്റ്മെന്റ് സൗകര്യം, റിസർവ് ബാങ്കിന്റെ മാർജിനൽ സ്റ്റാന്റിംഗ് സൗകര്യം (എംഎസ് എഫ്) എന്നിവ ഉപയോഗിക്കാൻ പ്രാദേശിക ഗ്രാമീണ ബാങ്കുകൾക്കും ്അനുമതി നൽകും. നിയന്ത്രിതമായ സ്ഥാപനങ്ങൾക്ക് ഡിജിറ്റൽ പെയ്മെന്റ് സുരക്ഷാനിയന്ത്രണം സംബന്ധിച്ച നിർദ്ദേശങ്ങൾ നൽകാനും ആർബിഐക്കു പരിപാടിയുണ്ട്. ഈയിടെ എച്ച്ഡിഎഫ്സി ബാങ്കുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നത്തിന്റെ പാശ്ചാത്തലത്തിലാണ് ഈനടപടിയെ കാണേണ്ടത്. ഓൺലൈൻ ബാങ്കിംഗിൽ വൈദ്യുതി തകരാർ കാരണം പുതിയ ക്രെഡിറ്റ് കാർഡും മറ്റു ഡിജിറ്റൽ സൗകര്യങ്ങളും ഇറക്കുന്നതിൽനിന്ന് എച്ച്ഡിഎഫ്സി ബാങ്കിനെ റിസർവ് ബാങ്ക് തടയുകയുണ്ടായി. സുപ്രധാന പ്രഖ്യാപനങ്ങളൊന്നും ഉണ്ടായില്ലെങ്കിലും ധനനയത്തിലെ മൃദുസമീപനം തുടരുമെന്നുതന്നെയാണ് കമ്മിറ്റി തീരുമാനത്തിന്റെ അന്തർധാര. വിലക്കയറ്റനിരക്ക് താങ്ങാവുന്ന നിലയിലേക്കുതാഴുന്നതുവരെ പലിശനിരക്കു കുറയ്ക്കുന്നതിന് ആർബിഐ തയാറാവുകയില്ലെന്നാണ് കരുതേണ്ടത്. ഉദാരനയങ്ങൾ അടുത്ത സാമ്പത്തിക വർഷത്തേക്കുകൂടി നീട്ടാനുള്ള തീരുമാനത്തിൽനിന്നുവിലക്കയറ്റം നിയന്ത്രിക്കുന്നതിനേക്കാൾ പ്രധാനം സാമ്പത്തിക വളർച്ചയുണ്ടാക്കുക എന്നതാണെന്ന് വ്യക്തമാകുന്നുണ്ട്.എന്നാൽ വിലക്കയറ്റനിരക്ക് ലക്ഷ്യത്തിൽ ഒതുക്കിനിർത്തേണ്ടത് ആർബിഐയുടെ ഉത്തരവാദിത്തം തന്നെയാണ്. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ സാമ്പത്തികകാര്യ വിഗദ്ധയാണ് ലേഖിക)

from money rss https://bit.ly/3lWFxKk
via IFTTT