121

Powered By Blogger

Monday, 27 July 2020

മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപമായെത്തിയത് 1.24 ലക്ഷം കോടി രൂപ

ജൂണിൽ അവസാനിച്ച പാദത്തിൽ മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപമായെത്തിയത് 1.24 ലക്ഷം കോടി രൂപ. ഈകാലയളവിൽ 94,200 കോടി രൂപയുടെ നിക്ഷേപം പിൻവലിച്ചതായും അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്സ് ഇന്ത്യയുടെ കണക്കുകൾ വ്യക്തമാക്കുന്നു. ഇതോടെ ഫണ്ടുകളുടെ മൊത്തം ആസ്തി 25.5 ലക്ഷം കോടി രൂപയായി ഉയർന്നു. മാർച്ചിൽ അവസാനിച്ച പാദത്തിൽ ഇത് 22.26 ലക്ഷം കോടി രൂപയായിരുന്നു. 1.1 ലക്ഷം കോടി രൂപ ഡെറ്റ് ഫണ്ടിലും 20,930 കോടി രൂപ ആർബിട്രേജ് ഫണ്ടിലും 11,730 കോടി രൂപ ഓഹരി അധിഷ്ഠിത ഫണ്ടുകളിലുമാണ് നിക്ഷേപമായെത്തിയത്. സ്ഥിര വരുമാന പദ്ധതികളായ ഡെറ്റ് സ്കീമുകളിൽതന്നെ ലിക്വിഡ് ഫണ്ടുകളിലാണ് കൂടുതൽ തുകയുമെത്തിയത്. 86,493 കോടി രൂപ. പൊതുവെ സുരക്ഷിതമായി കരുതുന്ന ബാങ്കിങ് ആൻഡ് പിഎസ് യു വിഭാഗത്തിൽ 20,913 കോടിയുമെത്തി. നിക്ഷേപ പലിശ ബാങ്കുകൾ കുറച്ചതോടെയാണ് ഡെറ്റ് ഫണ്ടുകൾ ആകർഷകമായത്. ഇതുകൂടാതെ ജൂൺ പാദത്തിൽ ഗോൾഡ് ഇടിഎഫുകളിൽ 2,040 കോടി രൂപ നിക്ഷേപമായെത്തി. അതിനുമുമ്പത്തെ പാദത്തിൽ 1,490 കോടിയായിരുന്നു ഈവിഭാഗത്തിലെത്തിയത്.

from money rss https://bit.ly/3jKwGf6
via IFTTT