121

Powered By Blogger

Monday, 27 July 2020

എക്‌സോണ്‍ മൊബീലിനെ മറികടന്നു: റിലയന്‍സ് ലോകത്തെ രണ്ടാമത്തെ വലിയ എണ്ണക്കമ്പനിയായി

ലോകത്തെ രണ്ടാമത്തെ വലിയ എണ്ണക്കമ്പനിയായി മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഇൻഡസ്ട്രീസ്. വിപണിമൂല്യം 43.ശതമാനം ഉയർന്ന് 189 ബില്യൺ ഡോളറായതോടെ എക്സോൺ മൊബീലിനെയാണ് റിലയൻസ് മറികടന്നത്. മൂല്യത്തിൽ 100 കോടി ഡോളറോളം എക്സോൺ മൊബീലിന് നഷ്ടമാകുകകയും ചെയ്തു. കമ്പനിയുടെ വിപണിമൂല്യം 184.7 ബില്യൺ ഡോളറാണ്. ഒന്നാംസ്ഥാനത്തുള്ള സൗദി ആരാംകോയുടെ വിപണി മൂലധനമാകട്ടെ 1.75 ലക്ഷംകോടി രൂപയുമാണ്. ഈവർഷം റിലയൻസിന്റെ ഓഹരി വിലയിൽ 46ശതമാനം വർധനവുണ്ടായപ്പോൾ ആഗോള വ്യാപകമായുണ്ടായ എണ്ണ ആവശ്യകതയിലുണ്ടായ കുറവ് എക്സോണിനെ ബാധിച്ചു. അവരുടെ ഓഹരി വില 39ശതമാനമാണ് കുറഞ്ഞത്. മാർച്ച് 23ന് റിലയൻസിന്റെ ഓഹരി വില 867 എന്ന താഴ്ന്ന നിലവാരത്തിലെത്തിയിരുന്നു. അപ്പോൾ വിപണിമൂല്യമാകട്ടെ 5.5 ലക്ഷം കോടിയുമായിരുന്നു. നാലുമാസംകൊണ്ട് നിക്ഷേപകരുടെ ആസ്തിയിൽ 115.9 ബില്യൺ ഡോളറിന്റെ വർധനവാണ് കമ്പനി സമ്മാനിച്ചത്.ലോകത്താദ്യമായാണ് ഒരുകമ്പനി ചുരുങ്ങിയ സമയംകൊണ്ട് നിക്ഷേപകരുടെ ആസ്തിയിൽ ഇത്രയും മൂല്യവർധന നൽകുന്നത്. ജിയോ പ്ലാറ്റ് ഫോമിലൂടെ വൻതോതിൽ വിദേശനിക്ഷേപം സ്വീകരിച്ചതും അവകാശ ഓഹരിയിറക്കിയതുമാണ് റിലയൻസിന് ഓഹരി വിലയിൽ കുതിപ്പുണ്ടാക്കിയത്. 2,12,809 കോടി രൂപയാണ് ഇങ്ങനെ സമാഹരിച്ചത്.

from money rss https://bit.ly/2WZvKcN
via IFTTT