121

Powered By Blogger

Monday, 11 May 2020

പാഠം 73: ബാങ്കുകളും ഫണ്ടുകളും പ്രതിസന്ധിയിലാകുമ്പോള്‍ എമര്‍ജന്‍സി ഫണ്ട് എവിടെസൂക്ഷിക്കും?

ഇതുവരെയുണ്ടാകാത്ത പ്രതിസന്ധി സാമ്പത്തികമേഖല നേടിരുമ്പോൾ, അടിയന്തിര ആവശ്യങ്ങൾക്കായുള്ള പണം എവിടെ് സൂക്ഷിക്കും? നിക്ഷേപകന് സ്വാഭാവികമായുണ്ടാകുന്ന സംശയമാണത്. താരതമ്യേന സുരക്ഷിതമെന്നകരുതുന്ന ബാങ്കുകൾപോലും പ്രതിസന്ധിയിൽപ്പെട്ടുഴലുമ്പോൾ നിക്ഷേപകനുണ്ടാകുന്ന ആശങ്ക ചെറുതല്ല. മുംബൈയിലെ സികെപി സഹകരണ ബാങ്കിന്റെ ലൈസൻസ് റിസർവ് ബാങ്ക് റദ്ദാക്കിയവിവരമാണ് ഏറ്റവുംപുതിയതായി പുറത്തുവന്നത്. പിഎംസി ബാങ്കും തകർന്നിട്ട് അധികകാലമായിട്ടില്ല. സ്വകാര്യമേഖലയിലെ പ്രമുഖ ബാങ്കായ യെസ് ബാങ്കിലുണ്ടായ പ്രതിസന്ധിമൂലം ഒരുമാസമാണ് നിക്ഷേപകർക്ക് പണംപിൻവലിക്കാൻ കഴിയാതെവന്നത്. ആർബിഐയുടെ നിർദേശപ്രകാരം എസ്ബിഐ ഉൾപ്പടെയുള്ള ബാങ്കുകൾ രക്ഷയ്ക്കെത്തിയതിനെതുടർന്നാണ് യെസ് ബാങ്ക് പ്രതിസന്ധി വേഗം പരിഹരിച്ചത്. ബാങ്കിങ് മേഖലയിലെ പ്രതിസന്ധിക്കുപിന്നാലെ പ്രമുഖ മ്യൂച്വൽഫണ്ട് കമ്പനിയായ ഫ്രാങ്ക്ളിൻആറ് ഫണ്ടുകളുടെ പ്രവർത്തനം മരവിപ്പിക്കേണ്ട സാഹചര്യമുണ്ടായി. പണം എന്നുലഭിക്കുമെന്നുപോലും അറിയാൻ കഴിയാത്ത അവസ്ഥയിലാണ് നിക്ഷേപകർ. എത്രയുംവേഗം പണം തിരിച്ചുകൊടുക്കാൻ സെബി നിർദേശിച്ചിട്ടുണ്ടെന്നുതമാത്രമാണ് ആശ്വാസം. ബാങ്കുകൾ തകർന്നാൽ, ഡെപ്പോസിറ്റ് ഇൻഷുറൻസ് പദ്ധതിവഴി ഒരാൾക്ക് പരമാവധി അഞ്ചുലക്ഷംരൂപവരെ തിരിച്ചുകിട്ടും. എങ്കിലും അതിനുംകാലമേറെയെടുത്തേക്കാം. അടിയന്തര സാഹചര്യംനേരിടാൻ സൂക്ഷിച്ചപണം അവിടെ ലോക്കാവും. ഡെറ്റ് ഫണ്ടുകൾ പ്രവർത്തനം നിർത്തിയാൽ വിപണിയുമായി ബന്ധപ്പെട്ടതിനാൽ ആദായത്തിൽ വ്യതിയാനം ഉണ്ടാകുമെന്നുമാത്രമല്ല പണം എന്നിതിരിച്ചുകിട്ടുമെന്ന് പറയാനും കഴിയില്ല. ഓരോ ഫണ്ടും നിക്ഷേപിച്ചിട്ടുള്ള കടപ്പത്രങ്ങളുടെ കാലാവധി തീരുന്നമുറയ്ക്കാവും നിക്ഷേപം തിരിച്ചുകിട്ടുക. ഈ സാഹചര്യത്തിൽ അടിയന്തര ആവശ്യത്തിനുള്ള പണം എവിടെ സൂക്ഷിക്കും? നിശ്ചിതതുക കയ്യിൽ കരുതുക എടിഎം, ഡിജിറ്റൽ പേയ്മെന്റ് ഉൾപ്പടെയുള്ള സംവിധാനങ്ങൾ വ്യാപകമയതോടെ വിട്ടിൽ പണം സൂക്ഷിക്കുന്നവരുടെ എണ്ണംകുറഞ്ഞു. പുതിയകാലത്തെ പ്രവണതകൾ നൽകുന്ന മുന്നറിയിപ്പ് അവഗണിച്ചുകൂടാ. അതിനാൽ വീട്ടിലെ ലോക്കറിൽ നിശ്ചിതതുക എപ്പോഴും സൂക്ഷിക്കേണ്ടത് ആവശ്യമാണ്. സ്ഥിര നിക്ഷേപം എടിഎംവഴിയോ നെറ്റ് ബാങ്കിങ് വഴിയൊ എപ്പോൾവേണമെങ്കിലും ഇടപാട് നടത്താൻ കഴിയുന്നതരത്തിൽ എമർജൻസി ഫണ്ടിന്റെ ഒരുഭാഗം ഫ്ളക്സി സ്ഥിര നിക്ഷേപമായി ബാങ്കിലിടാം. നിശ്ചിത തുകയിൽകൂടുതൽ സേവിങ്സ് ബാങ്കിലുണ്ടെങ്കിൽ ഈ പദ്ധതി പ്രകാരം അത് സ്ഥിര നിക്ഷേപമായി മാറും. അതുപോലെതന്നെ സേവിങ്സ് ബാങ്ക് അക്കൗണ്ടിൽ പണമില്ലാതായാൽ സ്ഥിര നിക്ഷേപത്തിൽനിന്ന് ഒരുഭാഗം എസ്ബി അക്കൗണ്ടിലേയ്ക്ക് താനെയെത്തും. ആവശ്യമുള്ളപ്പോഴെല്ലാം പണംപിൻവലിക്കാൻ ഇതിലൂടെ കഴിയുമെന്നുമാത്രമല്ല, സ്ഥിര നിക്ഷേപത്തിന്റെ ഉയർന്ന പലിശ ലഭിക്കുകയും ചെയ്യും. ലിക്വിഡ് ഫണ്ട് അടിയന്തിര ആവശ്യങ്ങൾക്കുള്ള പണം ഷോർട്ട് ഡ്യൂറേഷൻ ഫണ്ടിൽ നിക്ഷേപിക്കാമെന്നാണ് സാമ്പത്തികാസൂത്രകർ എപ്പോഴും നിർദേശിക്കാറുള്ളത്. എന്നാൽ ഷോർട്ട് ഡ്യൂറേഷൻ ഫണ്ടുകളേക്കാളും കാലാവധികുറഞ്ഞ ലോ ഡ്യൂറേഷൻ ഫണ്ടുകൾ ഉൾപ്പടെയുള്ളവയിൽ നിക്ഷേപം നടത്തിയവരാണ് ഇപ്പോൾ പണംപിൻവലിക്കാൻ കഴിയാതെ പ്രതിസന്ധിയിലായത്. മികച്ച ആദായം നൽകിവന്നിരുന്ന ഫ്രങ്ക്ളിൻ ടെംപിൾട്ടണിന്റെ ആറ് ഫണ്ടുകൾ പ്രവർത്തനം മരവിപ്പിച്ചതോടെയാണ് ഈമേഖലയിൽ ആശങ്കയുണ്ടായത്. മികച്ചറിട്ടേണും ആദായനികുതിയിളവുകളുമൊക്കെയാണ് ഡെറ്റ് ഫണ്ടുകളിലെ പ്രധാന ആകർഷണം. അതിനാൽതന്നെ നിലവിൽ മ്യൂച്വൽ ഫണ്ടിലെ ഏറ്റവും സുരക്ഷിതമായ പദ്ധതി പണംനിക്ഷേപിക്കാനായി തിരഞ്ഞെടുക്കാം. ലിക്വിഡ് ഫണ്ട്, ഓവർനൈറ്റ് ഫണ്ട് എന്നിവയാണീ ഫണ്ടുകൾ. ട്രിപ്പിൾ എ റേറ്റിങ് ഉള്ള കടപ്പത്രങ്ങളിൽ നിക്ഷേപിക്കുന്ന ഫണ്ടുകൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണമെന്നുമാത്രം. ലിക്വിഡ്-ഓവർനൈറ്റ് ഫണ്ടുകൾ ഫണ്ടിന്റെ പേര് 1 വർഷ ആദായം(%) 3 വർഷ ആദായം(%) ആസ്തി (₹Cr) ചെലവ് അനുപാതം(%) എച്ച്ഡിഎഫ്സി ലിക്വിഡ് ഫണ്ട് 5.96 6.72 87,870 0.20% എസ്ബിഐ ലിക്വിഡ് ഫണ്ട് 5.92 6.74 51,614 0.18% എച്ച്ഡിഎഫ്സി ഓവർനൈറ്റ് ഫണ്ട് 4.83 5.69 18,087 0.10% എസ്ബിഐ ഓവർനൈറ്റ് ഫണ്ട് 4.87 5.73 13,529 0.11% ഫണ്ടുകളുടെ ഡയറക്ട് പ്ലാനിലെ ആദായമാണ് നൽകിയിരിക്കുന്നത്.ആദായം കണക്കാക്കിയ തിയതി: 2020 മെയ് 12. പിൻവലിക്കുന്ന അന്നുതന്നെ പണംലഭിക്കുന്നവയാണ് ലിക്വഡ്, ഓവർനൈറ്റ് ഫണ്ടുകൾ. അതിനാൽ രണ്ടോമൂന്നോ ഫണ്ടുകളിലായി നിക്ഷേപം നടത്തി റിസ്കിന്റെ തോതുകുറയ്ക്കാം. 91 ദിവസത്തിൽ കുറഞ്ഞകാലാവധിയുള്ള നിക്ഷേപ പദ്ധതികളിലാണ് ലിക്വിഡ് ഫണ്ട് നിക്ഷേപം നടത്തുന്നത്. നിക്ഷേപങ്ങളുടെ ശരാശരി കാലാവധി മൂന്നു ദിവസംമുതൽ 52 ദിവസംവരെയാണ്. മണിമാർക്കറ്റ് ഉപകരണങ്ങൾ, ഹ്രസ്വകാല കോർപ്പറേറ്റ് നിക്ഷേപം, ട്രഷറി ബിൽ എന്നിവയിലാണ് ഈ ഫണ്ടുകൾ നിക്ഷേപം നടത്തുന്നത്. ഒരു ദിവസം മെച്വൂരിറ്റിയുള്ള ബോണ്ടുകളിലാണ് ഓവർനൈറ്റ് ഫണ്ടുകൾ നിക്ഷേപം നടത്തുന്നത്. ഏറ്റവും കാലാവധികുറഞ്ഞ നിക്ഷേപ പദ്ധതികളിൽ പണംമുടക്കുന്നതിനാലാണ് ഈ ഫണ്ടുകളിലെ നിക്ഷേപത്തിന് നഷ്ടസാധ്യത തീരെകുറവാണെന്നുപറയുന്നത്. feedbacks to: antonycdavis@gmail.com ശ്രദ്ധിക്കുക:ശനിയാഴ്ച പണം ആവശ്യമായിവന്നാൽ ഈ ഫണ്ടുകളിൽനിന്ന് തിങ്കളാഴ്ചയെ പിൻവലിക്കാൻ കഴിയൂ. അതുകൊണ്ടുതന്നെ അടിയന്തിരാവശ്യങ്ങൾക്കുള്ള എല്ലാതുകയും ഇത്തരം ഫണ്ടുകളിൽ നിക്ഷേപിക്കരുത്. മുകളിൽ വ്യക്തമാക്കിയ മൂന്ന് സാധ്യതകളും പ്രയോജനപ്പെടുത്തുക.

from money rss https://bit.ly/3dBQhdl
via IFTTT