121

Powered By Blogger

Monday, 11 May 2020

ലാഭമെടുപ്പ് വിപണിയെ ബാധിച്ചു; സെന്‍സെക്‌സ് 81 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: മികച്ച നേട്ടത്തോടെ തുടങ്ങിയ വ്യാപാരം കനത്ത ചാഞ്ചാട്ടത്തിനൊടുവിൽ നഷ്ടത്തിൽ ക്ലോസ് ചെയ്തു. നിക്ഷേപകർ വ്യാപകമായി ലാഭമെടുത്തതാണ് വിപണിയെ ബാധിച്ചത്. സെൻസെക്സ് 81.48 പോയന്റ് നഷ്ടത്തിൽ 31,561.22ലും നിഫ്റ്റി 12.30 പോയന്റ് താഴ്ന്ന് 9239.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1084 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1280 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 186 ഓഹരികൾക്ക് മാറ്റമില്ല. ഹീറോ മോട്ടോർകോർപ്, ടാറ്റ മോട്ടോഴ്സ്, ബജാജ് ഓട്ടോ, മാരുതി സുസുകി, ഭാരതി ഇൻഫ്രടെൽ തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. ഐസിഐസിഐ ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ്, ബിപിസിഎൽ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. നിഫ്റ്റി ഓട്ടോ നാലുശതമാനത്തിലേറെ ഉയർന്നു. ഐടി, അടിസ്ഥാന സൗകര്യവികസനം, ലോഹം തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളും നേട്ടത്തിലായിരുന്നു. ബാങ്ക്, ഫാർമ ഓഹരികളാണ് വില്പന സമ്മർദം നേരിട്ടത്.

from money rss https://bit.ly/2Wj78vQ
via IFTTT