121

Powered By Blogger

Tuesday, 14 July 2020

അഞ്ചുവര്‍ഷത്തെ ഐടി റിട്ടേണ്‍ ഫയലിങ് പൂര്‍ത്തിയാക്കാത്തവര്‍ക്ക് സെപ്റ്റംബര്‍ 30വരെ സമയം

കഴിഞ്ഞ അഞ്ചുവർഷത്തിനുള്ളിൽ ഓൺലൈനിൽ റിട്ടേൺ ഫയൽ ചെയതിട്ട് അത് പൂർത്തിയാക്കാത്തവർക്ക് ഒരുതവണകൂടി അവസരം അനുവദിച്ചു. ആവശ്യമുള്ള തിരുത്തലുകൽവരുത്തി സെപ്റ്റംബർ 30നകം റിട്ടേൺ ഫയലിങ് പൂർത്തിയാക്കാം. ഓൺലൈനായി റിട്ടേൺ നൽകിയവർ അത് ഒപ്പിട്ട് അയച്ചുകൊടുക്കാതിരിക്കുകയോ ഫയലിങ് പ്രക്രിയ പൂർത്തിയാക്കാതിരിക്കുയോ ചെയ്തിട്ടുണ്ടെങ്കിൽ ഈ അവസരം പ്രയോജനപ്പെടുത്താം. 2015-16മുതൽ 2019-20 വരെ ഓൺലൈനിൽ റിട്ടേൺ ഫയൽ ചെയ്യുകയും വെരിഫിക്കേഷൻ പൂർത്തിയാകാതിരിക്കുകയും ചെയ്തവർക്കാണ് അവസരം. ഓൺലൈനായി ഇതിന് സൗകര്യമുണ്ട്. ആധാർ ലിങ്ക് ചെയ്തിട്ടുള്ള മൊബൈൽ നമ്പറിൽ ലഭിക്കുന്ന പാസ് വേഡ് ഉപയോഗിച്ചോ നെറ്റ് ബാങ്കിങ് വഴി ആദായനികുതി വകുപ്പിന്റെ ഇ-ഫയലിങ് പോർട്ടലിലേയ്ക്ക് പ്രവേശിച്ചോ വെരിഫിക്കേഷൻ പൂർത്തിയാക്കാനാകും. ഡീമാറ്റ് അക്കൗണ്ട്, ബാങ്ക് അക്കൗണ്ട്, എടിഎം എന്നിവവഴിയും ഇത് സാധ്യമാണെന്ന് സിബിഡിടി വ്യക്തമാക്കി. റിട്ടേൺ നൽകി നാലുമാസംവരെ ഓൺലൈനിൽ പരിശോധിക്കാൻ സാധാരണനിലയിൽ കഴിയും. പരിശോധിച്ച് ഫയലിങ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയതായി ഉറപ്പാക്കണം. അല്ലെങ്കിൽ ആദായനികുതി വകുപ്പിന് നിയമനടപടി സ്വീകരിക്കാൻ കഴിയും. ഐടിആർ ഫയൽ ചെയ്യാത്തതുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുന്നതിനും ഒറ്റത്തവണ തീർപ്പുകൽപ്പിക്കൽ പ്രയോജനപ്പെടുത്താം. നിലവിൽ നടപടി നേരിടുന്നവർക്ക് ഇത് ബാധകമല്ലെന്നും പ്രത്യക്ഷ നികുതി ബോർഡ് അറിയിച്ചിട്ടുണ്ട്.

from money rss https://bit.ly/2AVpzyI
via IFTTT