121

Powered By Blogger

Tuesday, 15 June 2021

വീണ്ടും അൺലോക്കിലേക്ക്‌: തിരഞ്ഞെടുക്കാം ഈ മേഖലകളിലെ കരുത്തറ്റ ഓഹരികൾ

2012-13 മുതൽ കുറവായിരുന്ന ആഗോള പണപ്പെരുപ്പം ദീർഘകാലത്തിനുശേഷം തിരിച്ചെത്തിയിരിക്കുന്നു. മഹാമാരിയുടെ ആഘാതമുണ്ടാക്കിയ വ്യത്യസ്ത കാരണങ്ങൾ, വർധിക്കുന്ന ഉപഭോഗ ഡിമാന്റ്, സ്റ്റാഫിന്റെ കുറവുകാരണമുള്ള വേതന വർധന, ഊർജ്ജത്തിനും ഉൽപന്നങ്ങൾക്കും വർധിച്ചു വരുന്ന ചിലവ് എന്നിവയെല്ലാം പണപ്പെരുപ്പത്തിലേക്കു നയിച്ചിട്ടുണ്ട്. യുഎസിലെ മെയ്മാസത്തെ ഉപഭോക്തൃ വിലസൂചിക 4.7 ശതമാനമായിരിക്കുമെന്നാണ് കണക്കാക്കിയിരുന്നത്. എന്നാൽ ഇത് 5 ശതമാനത്തിനു മുകളിലെത്തി. ജൂണിൽ 6 ശതമാനത്തിലെത്തുമെന്നാണ് കരുതുന്നത്. വർധിക്കുന്ന പണപ്പെരുപ്പം ഉയർത്തുന്ന സമ്മർദ്ദത്തോട് ഓഹരി വിപണി എക്കാലവും പെട്ടെന്നുതന്നെ പ്രതികൂലമായി പ്രതികരിച്ചിട്ടുണ്ട്. ഇത്തവണ വിപണി യാതൊരു തരത്തിലുള്ള പ്രതികൂലാവസ്ഥയും പ്രകടിപ്പിച്ചില്ല. കേന്ദ്ര ബാങ്കുകളുടെ നടപടി യുഎസ് കേന്ദ്ര ബാങ്കിന്റെ അവസാന നയപ്രഖ്യാപന യോഗത്തിൽ നടത്തിയ പ്രഖ്യാപനമാണ് വിപണികൾക്ക് ആത്മവിശ്വാസം പകർന്നത്. മഹാമാരിയുടെ പിടിയിൽപെട്ട സമ്പദ് വ്യവസ്ഥയിൽ പണപ്പെരുപ്പം അതിവേഗം കടന്നുപോകുന്ന ഒരു ഘട്ടംമാത്രമാണെന്നായിരുന്നു പ്രഖ്യാപനത്തിന്റെ സാരം. സാമ്പത്തിക വളർച്ച തിരിച്ചു വരികയും വിപണിയിൽ പലിശനിരക്ക് വർധന ആവശ്യമായിരിക്കുകയും ചെയ്യുന്ന അടുത്തഘട്ടത്തിൽ ഇത്രയും ഊഷ്മളമായൊരു പ്രതികരണം പ്രതീക്ഷിച്ചുകൂട. യൂറോപ്യൻ കേന്ദ്ര ബാങ്കിന്റെ നയപ്രഖ്യാപനത്തിനു മുന്നോടിയായി മന്ദഗതിയിലായ യൂറോപ്യൻ വിപണികൾ അഭ്യന്തര വിപണിയിലും വിറ്റഴിക്കലിനു വഴിവെച്ചിട്ടുണ്ട്. തിരിച്ചുവന്നുകൊണ്ടിരിക്കുന്ന സാമ്പത്തിക മേഖലയ്ക്കായി ബോണ്ട് വാങ്ങൽ പദ്ധതി യൂറോപ്യൻ കേന്ദ്രബാങ്ക് തുടരുമെന്നാണ് കരുതുന്നത്. പ്രധാന കേന്ദ്ര ബാങ്കുകളുടെ ഉദാര സമീപനങ്ങൾ വിപണിയിൽ സന്തുലനം നിലനിർത്താൻ സഹായിച്ചിട്ടുണ്ട്. വിവിധ മേഖലകളിൽ ഉപഭോഗത്തിലും, ഉൽപന്നങ്ങളിലും , ഓൺലൈൻ ഇടപാടുകളിലും മുന്നിൽ നിൽക്കുന്ന ഉന്നത വരമാനമുള്ള കമ്പനികൾക്ക് കേന്ദ്ര ബാങ്കുകൾ ആനുകൂല്യം നൽകുന്നുണ്ട്. ലോഹമേഖലയിലുംമറ്റും പണത്തിന്റെ വരവുവർധിച്ചു. ഇവരുടെ കടങ്ങൾ വൻതോതിൽ ഒഴിവായതിനെത്തുടർന്ന് ബാലൻസ് ഷീറ്റ് നിലയും മെച്ചപ്പെട്ടു. കാറ്റുപോകുന്ന അവസ്ഥയെ അതിജീവിക്കുന്നതിന് സമ്പദ് വ്യവസ്ഥയ്ക്ക് പണപ്പെരുപ്പം ആവശ്യമായിരുന്നു. 2008 നുശേഷമുള്ള ഏറ്റവും കൂടിയ നിലയിലാണ് യുഎസിൽ പണപ്പെരുപ്പം. ഡിമാന്റിലും ലാഭത്തിലുമുണ്ടായ വർധന കാരണം ഓഹരികൾ പുതിയ ഉയരങ്ങൾ തേടുകയാണ്. ഗുണകരമായ സാമ്പത്തിക കണക്കുകളും റിസർവ് ബാങ്ക് നയപ്രഖ്യാപനവും ഓഹരി വിപണിയിൽ മാന്യമായ ലാഭത്തിനു കാരണമായിട്ടുണ്ട്. കോവിഡ് കേസുകളുടെ എണ്ണം കുറഞ്ഞുവരുന്നതും ആഗോളതലത്തിൽ റിസ്കെടുക്കാനുള്ള സന്നദ്ധത രൂപപ്പെട്ടതുംകാരണം വിപണി ഹ്രസ്വ-ഇടക്കാലയളവിൽ കുതിപ്പു നിലനിർത്തുമെന്നാണ് പ്രതീക്ഷ. നിയന്ത്രണങ്ങളിൽ അയവുവരുന്നതും കേന്ദ്രസർക്കാരിന്റെ പുതിയ വാക്സിൻ സംഭരണനയവും ആഭ്യന്തര ഓഹരികളിൽ നേട്ടംതുടരാൻ സഹായിക്കുന്നു. യുഎസ് കേന്ദ്ര ബാങ്ക് നിലപാടും പണപ്പെരുപ്പത്തെക്കുറിച്ചുള്ള ഉൽക്കണ്ഠകളും ആഗോള വിപണിയിൽ സൃഷ്ടിച്ച സമ്മിശ്ര പ്രതികരണങ്ങളും വിപണി ഇടയ്ക്ക് കലുഷമാകാനിടയാക്കിയിട്ടുണ്ട്. പ്രയോജനം ഈ മേഖലകളിൽ അടച്ചിടൽ അവസാനിക്കുന്നതോടെ ഏറ്റവും പ്രയോജനം ലഭിക്കുന്ന ഓഹരികളും മേഖലകളുമാണ് ആഭ്യന്തര വിപണി ഉറ്റു നോക്കുന്നത്. പ്രധാന ഉത്പന്നമായായാലും തരം തിരിച്ചുള്ളതായാലും നന്നായി വിറ്റുപോകുന്ന കമ്പനികളുടെ ഓഹരികൾ ചേർത്തുള്ള പോർട്ഫോളിയോകൾ നിക്ഷേപകർക്ക് ആശ്രയിക്കാം. അടിസ്ഥാന വികസനവുമായി ബന്ധപ്പെട്ട ഉൽപന്നമേഖലയ്ക്കും ഗുണകരമാണ്. വിലകൾ കൂടുതലായിരിക്കുമെങ്കിലും ഗുണനിലവാരമുള്ള ഓഹരികൾ തിരഞ്ഞെടുത്താലേ ദീർഘകാലാടിസ്ഥാനത്തിൽ പോർട്ഫോളിയോകൾക്ക് സുരക്ഷിതത്വം ഉറപ്പാക്കാൻ കഴിയൂ എന്ന കാര്യം മനസിലാക്കണം. ഇന്നത്തെ ന്യായമായ ഗുണനിലവാര പരിശോധനയിൽ എഫ്എംസിജി, ബാങ്കുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, മീഡിയ, ഓട്ടോ എന്നീ മേഖലകൾ നിക്ഷേപത്തിനു പറ്റിയതാണ്. ഇവ വിപണിയിൽ മികച്ച പ്രകടനം കാഴ്ചവെയ്ക്കും. ഐടി, ഫാർമ, കൺസ്യൂമർ, ലോഹങ്ങൾ, ടെലികോം തുടങ്ങിയ കനത്തമൂല്യമുള്ള ഓഹരികളേയും മേഖലകളേയും അമിതമായി ആശ്രയിക്കുന്നത് കുറയ്ക്കേണ്ടിയിരിക്കുന്നു. എന്നാൽ ദീർഘകാലാടിസ്ഥാനത്തിൽ അവ തീർത്തും ഗുണകരമാണു താനും. പ്രത്യേകിച്ച് ഐടി, ഫാർമ മേഖലകൾ. മഹാമാരിയിലും അതിനുശേഷമുള്ള കാലഘട്ടത്തിലും ഏറ്റവുംകൂടുതൽ നേട്ടമുണ്ടാക്കിയ ഈ മേഖലകൾക്ക് ഏകീകരണത്തിന്റെ ഘട്ടത്തിൽ മുൻഗണന നൽകുകതന്നെവേണം. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ഗവേഷണവിഭാഗം മേധാവിയാണ് ലേഖകൻ)

from money rss https://bit.ly/35kgnj2
via IFTTT