പത്തുവർഷത്തിലേറെയായി ഓഹരിയിലും മ്യൂച്വൽ ഫണ്ടിലും നി്ക്ഷേപിച്ചുവരുന്ന സതീഷ്കുമാർ ഈയിടെയാണ് പോർട്ട്ഫോളിയോ പരിശോധിച്ചത്. ഓഹരിയിൽ 10 ലക്ഷവും മ്യൂച്വൽ ഫണ്ടിൽ 50 ലക്ഷവും നിക്ഷേപമുണ്ട്. മികച്ച അടിസ്ഥാനമുള്ള ബ്ലുചിപ്പ് ഓഹരികളിലാണ് അദ്ദേഹം പ്രധാനമായും നിക്ഷേപം നടത്തിയിരിക്കുന്നത്. പോർട്ട്ഫോളിയോ വൈവിധ്യവത്കരിക്കുന്നതിന്റെ ഭാഗമായാണ് അദ്ദേഹം നിക്ഷേപ വിവരങ്ങൾ ഇ-മെയിലിൽ അറിയിച്ചത്. മികച്ച ആദായം നിക്ഷേപത്തിൽനിന്ന് ലഭിച്ചിട്ടുണ്ടെങ്കിലും കാലാകാലങ്ങളിലായി ഓഹരികളിലും മ്യൂച്വൽ ഫണ്ടിലും നി്ക്ഷേപം നടത്തിക്കൊണ്ടിരുന്ന അദ്ദേഹത്തിന്റെ പോർട്ട്ഫോളിയ വൈവിധ്യവത്കരണത്തിന്റെ കാര്യത്തിൽ പിന്നിലായിരുന്നു. കാരണം നേരിട്ട് നിക്ഷേപിച്ച ഓഹരികളിൽതന്നെയായിരുന്നു അദ്ദേഹത്തിന്റെ മ്യൂച്വൽ ഫണ്ടുകളും നിക്ഷേപിച്ചുകൊണ്ടിരുന്നത്. ഈ സാഹചര്യത്തിലാണ് പോർട്ട്ഫോളിയ വൈവിധ്യവത്കരിക്കുന്നതിന്റെ ഭാഗമായി ഇന്റർനാഷ്ണൽ ഓഹരികളിൽ നിക്ഷേപിക്കുന്നതിന്റെ സാധ്യത മുന്നോട്ടുവെച്ചത്. അതിന്റെനൂലാമാലകൾ ഓർത്ത് അദ്ദേഹം പിൻവലിയാൻ ശ്രമിച്ചു. എന്നാൽ, കുറഞ്ഞ ചെലവിൽ ലളിതമായ നടപടിക്രമങ്ങളിലൂടെ ആഗോള ഓഹരികളിൽ നിക്ഷേപിക്കാൻ കഴിയുമെന്നുകേട്ടപ്പോൾ അദ്ദേഹം അതിനുതയ്യാറായി. ഓഹരി സൂചികകൾ ഓരോദിവസവും പുതിയ കൊടുമുടികൾ കീഴടക്കുമ്പോൾ ഭൂമിശാസ്ത്രപരമായ വൈവിധ്യവത്കരണത്തിലൂടെ പ്രാദേശികമായും ആഗോള തലത്തിലും നേട്ടമുണ്ടാക്കാനുള്ള സാധ്യത പലരും പ്രയോജനപ്പെടുത്താറില്ല. വിദേശ ഓഹരി വിപണിയിൽ നിക്ഷേപം നടത്തിയ മ്യൂച്വൽ ഫണ്ടാണ് കഴിഞ്ഞ അഞ്ചുവർഷത്തിനിടയിൽ രാജ്യത്ത് ഏറ്റവും കൂടുതൽ ആദായം നിക്ഷേപകർക്ക് നൽകിയത്. മോട്ടിലാൽ ഓസ്വാൾ നാസ്ദാക്ക് 100 ഇടിഎഫാണിത്. 1,940 കോടി രൂപയാണ് ചുരുങ്ങിയ നാളുകൾക്കകം ഫണ്ടിൽ നിക്ഷേപമായെത്തിയത്. 2015 മുതൽ ഇതുവരെ 30.89ശതമാനമാണ് നൽകിയ ആദായം. പത്തുവർഷംമുമ്പ് വിദേശ ഓഹരികളിൽ നിക്ഷേപിക്കുകയെന്നത് വെല്ലുവിളിതന്നെയായിരുന്നു. ഇന്ന് അതല്ല സ്ഥിതി. ഓഹരി ബ്രോക്കർമാരും മ്യൂച്വൽ ഫണ്ടുകളും നിക്ഷേപകന് വ്യത്യസ്തങ്ങളായ വഴികൾ തുറന്നുനൽകിയിട്ടുണ്ട്. വിദേശ ഓഹരികളിൽ നിക്ഷേപിക്കുന്ന നിരവധി ഇടിഎഫുകളും ഫണ്ട് ഓഫ് ഫണ്ടുകളും വിപണിയിൽ സജീവമായിക്കഴിഞ്ഞു. മാർക്കറ്റ് റഗുലേറ്ററായ സെബിയുടെ 2008ലെ നിബന്ധനപ്രകാരം ഒരു ഫണ്ടുഹൗസിന് 300 മില്യൺ ഡോളറിലധികം വിദേശനിക്ഷേപം പാടില്ലെന്ന വ്യവസ്ഥയുണ്ടായിരുന്നു. നിലവിലെ വിനിമയ നിരക്കുപ്രകാരം ഈ പരിധി 2,217 കോടി രൂപയാണ്. കഴിഞ്ഞ നവംബർ അഞ്ചിന് ഈ പരിധി ഇരട്ടിയാക്കി ഉയർത്തി. ഇതോടെ 600 മില്യൺ ഡോളർ നിക്ഷേപിക്കാനുള്ള അവസരമാണ് ലഭിച്ചത്. 28 ലക്ഷം കോടി രൂപ കൈകാര്യം ചെയ്യുന്ന രാജ്യത്തെ മ്യൂച്വൽ ഫണ്ട് വ്യവസായത്തെ അപേക്ഷിച്ചുനോക്കുമ്പോൾ ഈ പരിധി ഇപ്പോഴും ചെറുതുതന്നെയാണ്. അതുകൊണ്ടുതന്നെ ഭാവിയിലും പരിധി ഉയർത്തുന്നകാര്യം സെബി പരിഗണിച്ചേക്കും. അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്സ് ഇന്ത്യയുടെ കണക്കുപ്രകാരം വിദേശ ഓഹരികളിലെ രാജ്യത്തെ ഫണ്ടുകമ്പനികളുടെ ഫണ്ട്സ് ഓഫ് ഫണ്ടുകളിലെ നിക്ഷേപം 6,496 കോടി രൂപയാണ്. 2020 ഒക്ടോബർവരെയുള്ള കണക്കുപ്രകാരം ഒരുവർഷത്തിനിടെ ഫോളിയോകളുടെ എണ്ണം മൂന്നിരട്ടിയായി വർധിക്കുകയുംചെയ്തു. എങ്ങനെ നേട്ടമുണ്ടാക്കാം? രാജ്യത്തെ ഓഹരികളിലും മ്യൂച്വൽ ഫണ്ടുകളിലും നിക്ഷേപിക്കുന്നവർക്ക് വൈവിധ്യവത്കരണത്തിന്റെ ഭാഗമായി വിദേശ ഓഹരികളിൽ നിക്ഷേപിക്കുന്നകാര്യ പരിഗണിക്കാം. ഇന്ത്യയിലെ ഫണ്ടുകളുടെ നിക്ഷേപത്തിൽ ഓവർലാപ് പ്രകടമാണ്. ഉദാഹരണത്തിന് എച്ച്ഡിഎഫ്സി ബാങ്കിന്റെ ഓഹരികളിൽ നിക്ഷേപം നടത്തുന്ന ഒരാൾതന്നെ ആക്സിസ് ബ്ലുചിപ് ഫണ്ടിൽ നിക്ഷേപിക്കുന്നുണ്ടെങ്കിൽ നിക്ഷേപകൻ അറിയാതെതന്നെ ഓവർലാപുണ്ടാകുന്നു. ഭൂമിശാത്രപരമായ സാധ്യതകൾ പ്രയോജനപ്പെടുത്താൻ വിദേശ ഓഹരികളിലെ നിക്ഷേപം സഹായിക്കുമെന്നും മനസിലാക്കുക. രാജ്യത്തെ സാമ്പത്തിക-രാഷ്ട്രീയ കാരണങ്ങൾ നിങ്ങളുടെ നിക്ഷേപത്തെ ബാധിക്കുമ്പോൾ അതിനുമപ്പുറമുള്ള വൈവിധ്യവത്കരണത്തിലൂടെ മികച്ച ആദായംനേടാനുള്ള അവസരമാണ് വിദേശ ഓഹരികൾ നൽകുന്നത്. രൂപയുടെ മൂല്യമിടിവിൽനിന്ന് നേട്ടമുണ്ടാക്കാനും കഴിയുമെന്നതാണ് മറ്റൊരുസാധ്യത. യു.എസ് ഡോളർ, യു.കെ പൗണ്ട്, യൂറോ തുടങ്ങിയ വികസിത രാജ്യങ്ങളിലെ കറൻസികളുമായുള്ള വിനിമയത്തിൽ രൂപയുടെമൂല്യം എക്കാലത്തും വലിയ ചാഞ്ചാട്ടത്തിന് വിധേയമാണ്. വിദേശത്ത് നിക്ഷേപം നടത്തുന്നത് വിദേശ കറൻസിയിൽ നിക്ഷേപിക്കുന്നതിന് തുല്യമാണെന്ന് അറിയുക. രൂപയുടെ മൂല്യമിടിയുമ്പോൾ വിദേശകറൻസികളിൽനിന്ന് മികച്ചനേട്ടം സ്വന്തമാക്കാനാകും. കമ്പനികളുടെ മികവിൽ ഓഹരിവില കുതിക്കുന്നതിനോടൊപ്പം വിനിമയമൂല്യത്തിലെ വ്യതിയാനവും ഇതിലൂടെ നേട്ടത്തിന്റെ ഭാഗമാക്കാനാകും. നിക്ഷേപിക്കാനുള്ള വഴികൾ വിദേശ ഓഹരികളിൽ നിക്ഷേപിക്കുന്നതിന് പ്രത്യേകം ട്രേഡിങ് അക്കൗണ്ടും ഡീമാറ്റ് അക്കൗണ്ടും ആവശ്യമാണ്. ജിയോജിത്, ഐസിഐസിഐ ഡയറക്ട്, എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് തുടങ്ങിയ പ്രമുഖ ഓഹരി ബ്രോക്കർമാർവഴി ഇന്റർനാഷണൽ ട്രേഡിങ് അക്കൗണ്ടും ഡീമാറ്റ് അക്കൗണ്ടുമെടുക്കാം. ഡോളർ നിരക്കിലായിരിക്കും ബ്രോക്കർഫീസ്. ഇന്ത്യക്കാരെ സംബന്ധിച്ചെടുത്തോളം വിദേശ ഓഹരികളിൽ നിക്ഷേപിക്കാനുള്ള ചെലവ് അല്പംകൂടുതലാണെന്നകാര്യം മറക്കേണ്ട. ചുരുങ്ങി ചെലവിൽ ഇടിഎഫിൽ നിക്ഷേപിച്ചും അതിനെ മറികടക്കാം. ഇടിഎഫുകളിൽ നിക്ഷേപിക്കാൻ ഇന്റർനാഷണൽ ട്രേഡിങ് അക്കൗണ്ട് ആവശ്യമില്ല. രാജ്യത്തെ ട്രേഡിങ് അക്കൗണ്ടുവഴി നിക്ഷേപം നടത്താൻ കഴിയും. ട്രേഡിങ് അക്കൗണ്ട് ഇല്ലാത്തവർക്ക് മ്യൂച്വൽ ഫണ്ടിന്റെ വഴിതേടുകയുമാകാം. ഇടിഫ് വിദേശ ഓഹരി സൂചികകളെ അടിസ്ഥാനമാക്കി രാജ്യത്തെ മ്യൂച്വൽ ഫണ്ടുകൾക്ക് ഇടിഎഫുകളുണ്ട്. ഇന്റർനാഷണൽ ട്രേഡിങ് അക്കൗണ്ടോ ഡീമാറ്റ് അക്കൗണ്ടോ ഇല്ലാത്തവർക്ക് ഇത്തരം ഇടിഎഫുകളിൽ നിക്ഷേപമാകാം. രാജ്യത്തെ ട്രേഡിങ് അക്കൗണ്ടുവഴി ഇടപാടുനടത്താം. മ്യൂച്വൽ ഫണ്ടിന്റെവഴി വിദേശ കമ്പനികളുടെ ഓഹരികളിൽനിക്ഷേപിക്കാനുള്ള മികച്ചമാർഗമാണ് മ്യൂച്ച്വൽ ഫണ്ടുകൾ. ഇന്ത്യയിലെ എഎംസികൾക്ക് വിദേശ ഓഹരികളിൽനിക്ഷേപിക്കുന്ന ഫണ്ടുകളുണ്ട്. മോട്ടിലാൽ ഒസ് വാളിന്റെ ഇൻഡക്സ് ഫണ്ട് യുഎസ് സൂചികകകളായ എസ്ആൻഡ്പി 500, നാസ്ദാക്ക് 100 സൂചികകളെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്നവയാണ്. അതിനുപുറമെ ഫണ്ട്സ് ഓഫ് ഫണ്ട്സ്(എഫ്ഒഎഫ്സ്)വഴിയും നിക്ഷേപമാകാം. വിദേശത്തെ ഇക്വിറ്റിഫണ്ടുകളിൽനിക്ഷേപിക്കുന്ന ഫണ്ടുകളാണിവ. എസ്ഐപിയായി പ്രതിമാസം 500 രൂപമുതൽ ഡയറക്ടായോ ബ്രോക്കർവഴിയോ നിക്ഷേപിക്കാനുള്ള സൗകര്യവുമുണ്ട്(പട്ടിക കാണുക). TOP FUNDS INVESTING IN THE US MARKET* Fund 1 Yr Return* 3 Yr Return* 5 Yr Return* DSP US Flexible Equity Dir 40.78 20.17 17.85 Franklin India Feeder Franklin US Opportunities Dir 49.20 30.16 25.4 Motilal Oswal Nasdaq 100 FOF Dir 54.53 - - Motilal Oswal NASDAQ 100 ETF 50.00 30.89 65.21 Nippon India US Eqt Opportunities Dir 33.63 22.2 20.22 Return as on Nov, 18, 2020. *SIP Return ഇന്റർനാഷണൽ ഓഹരികളിൽമാത്രം നിക്ഷേപിക്കുന്ന ഫണ്ടുകളുടെ നികുതി ബാധ്യത ഡെറ്റ് ഫണ്ടുകളുടേതിന് സമാനമാണ്. മൂന്നുവർഷത്തിൽ കൂടുതൽകാലം കൈവശംവെച്ചാൽ മൂലധനനേട്ടത്തിന്മേൽ പണപ്പെരുപ്പനിരക്ക് കിഴിച്ച്(ഇൻഡക്സേഷൻ ബെനഫിറ്റ്)ബാക്കിയുള്ള തുകയ്ക്ക് 20ശതമാനം നികുതിയടച്ചാൽമതിയാകും. മൂന്നുവർമെത്തുംമുമ്പ് വിൽക്കുകയാണെങ്കിൽ വരുമാനത്തോടുചേർത്ത് നിലവിലുള്ള സ്ലാബ് അനുസരിച്ചാകും നികുതി അടയ്ക്കേണ്ടിവരിക. feedbacks to: antonycdavis@gmail.com ഫണ്ടുകൾ തിരഞ്ഞെടുക്കുമ്പോൾ:നിക്ഷേപിക്കുംമുമ്പ് ഭൂമിശാസ്തപരിധികൾ പരിഗണിക്കണം. അതോടൊപ്പം വിവിധ കാറ്റഗറികളിൽമാത്രം നിക്ഷേപം നടത്തുന്ന ഫണ്ടുകളും ഒഴിവാക്കണം. ഓഹരികൾ തിരഞ്ഞെടുക്കുന്നതിന് ഫണ്ട് മാനേജർക്ക് നിയന്ത്രണംമുള്ളതിനാലാണ് ഇത്തരം ഫണ്ടുകൾ ഒഴിവാക്കണമെന്ന് നിർദേശിക്കുന്നത്. യുഎസ് വിപണികളിൽ നിക്ഷേപിക്കുന്ന ഫണ്ടുകളാകും ഏറ്റവും യോജിച്ചവ. ആഗോള വ്യാപനമുള്ള കമ്പനികളിൽ മികച്ചവ പലതും യുഎസ് എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്തിട്ടുള്ളവയാണ്. വൈവിധ്യവത്കരണത്തിന് ഇത്തരം ഫണ്ടുകൾ സാഹായിക്കും.
from money rss https://bit.ly/3nGWY2L
via IFTTT
On the Road: Boston
Explore the city’s controversial and cutting edge Institute of Contemporary Arts, where the waterfront setting is as much about the space as it is about the art.
The scoop on BA ice cream
One of the most pleasurable ways to manage the city’s intense summer heat is to indulge in a scoop (or three) of world-famous Argentine helado.
The world's worst hotel
The Hans Brinker Budget Hotel, located within walking distance of the red light district and many of the city’s museums, is about as comfortable as a minimum security prison.
Serbia's seductive charms
While neighbours Croatia, Hungary and Romania teem with Euro-trippers, intrepid types are veering off- track to discover Serbia's lively and low-budget attractions.
World’s most haunted forests
When scheming demons, lovelorn ghosts and energy vortexes abound, only the bravest of travellers should enter.
Paris’ popcorn project
A cinema social club that screens a different movie each month is a quirky way to meet locals while learning to the differences between Film Noir and New Wave.
In the kitchen of Viennese history
Through tours, workshops and cooking classes, the story of the city’s culinary heritage is being told outside of restaurant walls.
Wednesday, 18 November 2020
Home »
business
,
IFTTT
,
money rss
» പാഠം 99| കുറഞ്ഞ ചെലവില് വിദേശ ഓഹരികളില് നിക്ഷേപിച്ച് 65ശതമാനംവരെ നേട്ടമുണ്ടാക്കാം