121

Powered By Blogger

Wednesday, 18 November 2020

റെക്കോഡ് ഉയരത്തില്‍തന്നെ: സെന്‍സെക്‌സ് 44,180ല്‍ ക്ലോസ് ചെയ്തു

മുംബൈ: റെക്കോഡ് നേട്ടത്തോടെ ഓഹരി സൂചികകൾ വീണ്ടും പുതിയ ഉയരംകുറിച്ചു. നഷ്ടത്തോടെ തുടങ്ങിയ വ്യാപാരം വാഹന, ധനകാര്യ ഓഹരികളുടെ മുന്നേറ്റത്തിലാണ് മികച്ച ഉയരംകുറിച്ചത്. സെൻസെക്സ് 227.34 പോയന്റ് നേട്ടത്തിൽ 44,180.05ലും നിഫ്റ്റി 64.10 പോയന്റ് ഉയർന്ന് 12,938.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1496 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1100 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 153 ഓഹരികൾക്ക് മാറ്റമില്ല. മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടാറ്റ മോട്ടോഴ്സ്, ബജാജ് ഫിൻസർവ്, എൽആൻഡ്ടി, ഇൻഡസിൻഡ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ബിപിസിഎൽ, ഹിന്ദുസ്ഥാൻ യുണിലിവർ, ഡോ.റെഡ്ഡീസ് ലാബ്, ഐടിസി, ടൈറ്റാൻ കമ്പനി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. വാഹനം, പൊതുമേഖല സൂചികകൾ മൂന്നുശതമാനമാണ് ഉയർന്നത്. അതേസമയം, എഫ്എംസിജി, ഐടി, ഫാർമ ഓഹരികളിൽ വില്പന സമ്മർദംപ്രകടമായിരുന്നു. Sensex gains 227 pts, ends above 44K

from money rss https://bit.ly/2K9cciD
via IFTTT

Related Posts:

  • രാജ്യം 7.8 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് എഡിബി രാജ്യം 7.8 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് എഡിബിന്യൂഡല്‍ഹി: രാജ്യത്തെ സമ്പദ് ഘടന 2015-16 സാമ്പത്തിക വര്‍ഷത്തില്‍ 7.8 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്ക്. അതേസമയം, ചൈനയുടെ വളര്‍ച്ച ഇതേകാലഘട്ടത്തില്… Read More
  • സ്വര്‍ണത്തേക്കാള്‍ വിലകുറവ്: പ്ലാറ്റിനം ആഭരണവില്‍പന കൂടുന്നു സ്വര്‍ണത്തേക്കള്‍ വിലകുറവ്: പ്ലാറ്റിനം ആഭരണവില്‍പന കൂടുന്നു കൊല്‍ക്കത്ത: സ്വര്‍ണത്തേക്കാള്‍ വിലകുറഞ്ഞതോടെ രാജ്യത്ത് പ്ലാറ്റിനത്തിന് ആവശ്യക്കാരേറുന്നു. ഫ്രിബ്രവരി-മാര്‍ച്ച് മാസങ്ങളില്‍മാത്രം 40 മുതല്‍ 50 ശതമാനംവരെ വല്പന … Read More
  • നഷ്ടം തുടരുന്നു: നിഫ്റ്റി 8550ല്‍ നഷ്ടം തുടരുന്നു: നിഫ്റ്റി 8550ല്‍മുംബൈ: ഓഹരി വിപണിയില്‍ നഷ്ടം തുടരുന്നു. സെന്‍സെക്‌സ് സൂചിക 69.06 പോയന്റ് നഷ്ടത്തില്‍ 28192.02ലും നിഫ്റ്റി സൂചിക 20 പോയന്റ് നഷ്ടത്തില്‍ 8550.90ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.ഭേല്‍ നാല് ശ… Read More
  • ഉപഭോക്താക്കള്‍ക്കായി എസി.ബി.ഐ. ടെക് ലേണിങ് സെന്ററുകള്‍ ഉപഭോക്താക്കള്‍ക്കായി എസി.ബി.ഐ. ടെക് ലേണിങ് സെന്ററുകള്‍തിരുവനന്തപുരം: സെല്‍ഫ് സര്‍വീസ് ചാനലുകളെക്കുറിച്ച് ഉപഭോക്താക്കള്‍ക്ക് അവബോധമുണ്ടാക്കാന്‍ എസ്.ബി.ഐ. ടെക്-ലേണിങ് സെന്ററുകള്‍ വ്യാപിപ്പിക്കുന്നു.കാഷ് ഡെപ്പോസിറ്റ് യന്… Read More
  • ഓഹരി വിപണിയില്‍ നേരിയ നേട്ടത്തോടെ തുടക്കം ഓഹരി വിപണിയില്‍ നേരിയ നേട്ടത്തോടെ തുടക്കംമുംബൈ: ഓഹരി സൂചികകളില്‍ നേരിയ നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. സെന്‍സെക്‌സ് സൂചിക 56 പോയന്റ് ഉയര്‍ന്ന് 28248ലും നിഫ്റ്റി സൂചിക 13 പോയന്റ് ഉയര്‍ന്ന് 8563ലുമെത്തി.345 കമ്പനിക… Read More