121

Powered By Blogger

Thursday, 19 November 2020

രാജ്യത്ത് വിനിമയത്തിലുള്ളത് 27.8 ലക്ഷം കോടി രൂപയുടെ കറൻസി

മുംബൈ: രാജ്യത്ത് വിനിമയത്തിനായി വിപണിയിലുള്ളത് 27.8 ലക്ഷം കോടി രൂപയുടെ നോട്ടുകൾ. നവംബർ 13-ന് അവസാനിച്ച ആഴ്ചയിലെ റിസർവ് ബാങ്ക് കണക്കനുസരിച്ചാണിത്. പത്തു വർഷത്തിനിടയിൽ വിനിമയത്തിലുള്ള നോട്ടുകളുടെ ഏറ്റവും ഉയർന്നനില കൂടിയാണിത്. 2016 നവംബറിൽ രാജ്യത്ത് 500, 1000 രൂപ നോട്ടുകൾ അസാധുവാക്കിയപ്പോൾ നോട്ടിടപാടുകൾ കുറയ്ക്കുക കൂടി ലക്ഷ്യമാണെന്നാണ് സർക്കാർ പറഞ്ഞിരുന്നത്. അന്ന് 17.97 ലക്ഷം കോടി രൂപയുടെ കറൻസിയായിരുന്നു വിനിമയത്തിലുണ്ടായിരുന്നത്. എന്നാൽ, നാലുവർഷം പിന്നിടുമ്പോൾ ഇതിൽ 54 ശതമാനം (പത്തുലക്ഷം കോടി രൂപയ്ക്കടുത്ത്) വർധനയാണ് ഉണ്ടായിരിക്കുന്നത്. അതേസമയം, ഡിജിറ്റൽ ഇടപാടുകളിലും കാര്യമായ വർധനയുണ്ടായിട്ടുണ്ട്. ഒക്ടോബറിൽ യു.പി.ഐ. ഇടപാടുകളുടെ എണ്ണം ആദ്യമായി 200 കോടി കവിഞ്ഞിരുന്നു. വിനിമയത്തിലുള്ള നോട്ടുകളുടെ എണ്ണത്തിൽ ഈ വർഷം ഇതുവരെ 22.4 ശതമാനം വളർച്ചയുണ്ടായി. കഴിഞ്ഞവർഷമിത് 12.6 ശതമാനം മാത്രമായിരുന്നു. ദീപാവലി ഉൾപ്പെടെ ഉത്സവകാല വിപണിയുടെ ആവശ്യം കണക്കാക്കി നവംബർ 13-ന് അവസാനിച്ച ആഴ്ചയിൽ 43,846 കോടി രൂപയുടെ പുതിയ കറൻസി വിപണിയിലെത്തിച്ചതായി ആർ.ബി.ഐ. പറയുന്നു. സെപ്റ്റംബർ 11-ന് അവസാനിച്ച ആഴ്ചയിലാണ് വിനിമയത്തിലുള്ള നോട്ടുകളുടെ മൂല്യം 26 ലക്ഷം കോടി കടന്നത്. 2020 മാർച്ച് 31-ന് ഇത് 24.47 ലക്ഷം കോടി രൂപയായിരുന്നു. കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സമ്പദ് വ്യവസ്ഥയുടെ തിരിച്ചുവരവ് ലക്ഷ്യമാക്കി നടത്തുന്ന സർക്കാരിന്റെ കടപ്പത്ര ലേലങ്ങളും സാമ്പത്തിക പാക്കേജുകളുമാണ് വിനിമയത്തിലുള്ള കറൻസിയുടെ അളവിൽ വർധനയുണ്ടാകാനുള്ള കാരണങ്ങളിലൊന്ന്. മികച്ച കാലവർഷം ലഭിച്ചതുവഴി കാർഷികമേഖലയിലുണ്ടായ ഉണർവും കോവിഡ് ലോക്ഡൗണിനുശേഷം വിപണിയിൽ ഉപഭോഗം ഉയർന്നതുമെല്ലാം ഇതിനു കാരണമായിട്ടുണ്ടെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു. കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ആളുകൾ പണം കൈവശം സംഭരിക്കുന്നതാണ് മറ്റൊരു കാരണം. ഇന്ത്യയിൽ മാത്രമല്ല, ബ്രസീൽ, ചിലി, റഷ്യ, തുർക്കി തുടങ്ങി പല രാജ്യങ്ങളിലും സമാനമായ രീതിയിൽ വിനിമയത്തിലുള്ള കറൻസിയുടെ അളവ് ഉയരുന്നുണ്ടെന്ന് ഐ.എം.എഫിന്റെ കണക്കുകളിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. Currency in circulation in the country is Rs 27.8 lakh crore

from money rss https://bit.ly/38Y0Ng7
via IFTTT