121

Powered By Blogger

Monday, 23 November 2020

ബിഎസ്എന്‍എല്‍ 4ജിക്ക് ഇനിയുമേറെ കാത്തിരിക്കേണ്ടിവരും: ആഗോള ടെണ്ടറിന് അനുമതി നല്‍കിയില്ല

രാജ്യത്തെ കമ്പനികളിൽനിന്നുള്ള സാങ്കേതികവിദ്യയും ഉപകരണങ്ങളും പ്രയോജനപ്പെടുത്തി 4ജി സേവനം നൽകണമെന്ന് ബിഎസ്എൻഎലിനോട് ടെലികോം വകുപ്പിന്റെ ടെക്നിക്കൽ കമ്മിറ്റി നിർദേശിച്ചു. ബിഎസ്എൻഎലിന്റെ 4ജി ടെണ്ടറിന്റെ നിബന്ധനകൾ തീരുമാനിക്കാൻ രൂപീകരിച്ച സമിതിയാണ് രാജ്യത്തെ നിർമാതാക്കളെമാത്രം ഉൾപ്പെടുത്തി സംവിധാനമൊരുക്കിയാൽ മതിയെന്ന തീരുമാനമെടുത്തത്. മെയ്ക്ക് ഇൻ ഇന്ത്യ നയം ലംഘിച്ചുവെന്ന് രാജ്യത്തെ കമ്പനികൾ പരാതി നൽകിയതിനെതുടർന്ന് നേരത്തെയുള്ള ടെണ്ടർ ബിഎസ്എൻഎൽ റദ്ദാക്കിയിരുന്നു. ഇതേതുടർന്നാണ് ടെക്നിക്കൽ സമിതിയുടെ തീരുമാനപ്രകാരം പുതിയ ടെണ്ടറിൽ തീരുമാനമെടുക്കാൻ നിർദേശമുണ്ടായത്. അതേസമയം, ടെലികോം വകുപ്പിന്റെ നിർദേശം കരാർ നടപടികൾ വൈകിപ്പിക്കുമെന്നാണ് വിമർശനമുയരുന്നത്. ടെണ്ടർ റദ്ദാക്കിയതിലൂടെ രാജ്യത്ത് 4ജി സേവനം നൽകാൻ ആറുമാസത്തിലധികം കാലതമാസം വരുത്തിയതിന് സർക്കാർ മതിയായ നഷ്ടപരിഹാരം നൽകണമെന്ന ബിഎസ്എൻഎലിന്റെ വാദവും സമിതി നിരസിച്ചു. പുതിയ സാഹചര്യത്തിൽ ഇന്ത്യയിൽ നിർമിച്ച ഉത്പന്നമെന്നതിന് നിർവചനംനൽകണമെന്നും ബിഎസ്എൻഎൽ ആവശ്യപ്പെട്ടിട്ടുണ്ട്. തേജസ് നെറ്റ് വർക്ക്, ടെക് മഹീന്ദ്ര, സി-ഡോട്ട്, വിഎൻഎൽ, എച്ച്എഫ്സിഎൽ തുടങ്ങിയ രാജ്യത്തെ ടെലികോം നിർമാതാക്കൾക്ക് ഗുണകരമാകുന്നതാണ് തീരുമാനം. അതേസമയം, നേരത്തെ ബിഎസ്എൻഎലിന് ഉത്പന്നങ്ങൾ വിതരണംചെയ്തിരുന്ന എറിക്സൺ, നോക്കിയ, സെഡ്ടിഇ തുടങ്ങിയ ആഗോള കമ്പനികൾക്ക് തീരുമാനം തിരിച്ചടിയാകുകയുംചെയ്യും.

from money rss https://bit.ly/3nM24Lk
via IFTTT