121

Powered By Blogger

Wednesday, 20 May 2020

പുതിയ നിയമം പ്രാബല്യത്തിലായി: കയ്യില്‍കിട്ടുന്ന ശമ്പളംകൂടും

ന്യൂഡൽഹി: മെയ് മാസംമുതൽ മൂന്നുമാസത്തേയ്ക്ക് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് നിയമത്തിൽ മാറ്റംവരുന്നതോടെ ജീവനക്കാർക്ക് കയ്യിൽകിട്ടുന്ന ശമ്പളത്തിൽ വർധനയുണ്ടാകും. 12 ശതമാനമായിരുന്ന ഇപിഎഫ് വിഹിതം 10ശതമാനമായി കുറച്ചതോടെയാണിത്. തൊഴിലുടമയുടെ വിഹിതവും 12ൽനിന്ന് 10ശതമാനമായി കുറച്ചിട്ടുണ്ട്. അടിസ്ഥാന ശമ്പളം ഡിഎ എന്നിവ ഉൾപ്പടെയുള്ള തുകയുടെ 12ശതമാനമാണ് ഇപിഎഫ് വിഹിതമായി കിഴിവ് ചെയ്യുന്നത്. മെയ്, ജൂൺ, ജൂലായ് മാസങ്ങളിലാണ് ഈ നിരക്ക് ബാധകമാകുക. അടിസ്ഥാന ശമ്പളവും ഡിഎയുംകൂടി 10,000 രൂപയാണ് ശമ്പളമെങ്കിൽ അതിൽനിന്ന് ജീവിക്കാരന്റെ വിഹിതമായി 12ശതമാനത്തിനുപകരം 10ശതമാനമാണ് കിഴിവ് ചെയ്യുക. ഇതുപ്രകാരം 200 രൂപ കൂടുതലായി ലഭിക്കും. തൊഴിലുടമയുടെ വിഹിതമായ 200 രൂപയും ലഭിക്കുന്നതോടെ കയ്യിൽകിട്ടുന്ന ശമ്പളത്തിൽ 400 രൂപയുടെ വർധനവുണ്ടാകും. കഴിഞ്ഞദിവസമാണ് ഇതുസംബന്ധിച്ച് വ്യക്തതവരുത്തിയുള്ള വിജ്ഞാപനം സർക്കാർ പുറത്തിറക്കിയത്. കേന്ദ്ര സർക്കാറിന്റെ നിയന്ത്രണത്തിലുള്ളതും പൊതുമേഖലയിലുള്ളതുമായ സ്ഥാപനങ്ങൾക്ക് ഇത് ബാധകമല്ല. ഈ സ്ഥാപനങ്ങളിലെ ജീവനക്കാരിൽനിന്ന് ഇപിഎഫ് വിഹിതമായി 12ശതമാനംതന്നെ കിഴിവുചെയ്യും. കോവിഡ് വ്യാപനത്തെതുടർന്ന് രാജ്യം അടച്ചിട്ട സാഹചര്യത്തിൽ ജനങ്ങളിൽ പണലഭ്യത വർധിപ്പിക്കുകന്നതിനാണ് വിഹിതം കുറച്ചത്.

from money rss https://bit.ly/2zQA2dW
via IFTTT