121

Powered By Blogger

Wednesday, 20 May 2020

സ്വര്‍ണവില പവന് 160 രൂപകുറഞ്ഞ് 34,520 രൂപയായി

സ്വർണവില പവന് 34,520 രൂപ നിലവാരത്തിലേയ്ക്ക് താഴ്ന്നു. ഗ്രാമിന് 4315 രൂപയാണ് വില. കഴിഞ്ഞ ദിവസത്തെ 34,680 രൂപയിൽനിന്ന് 160 രൂപയാണ് പവന്റെ വിലയിൽ കുറവുണ്ടായത് മെയ് 18ന് പവന്റെ വില റെക്കോഡ് നിലവാരമായ 35,040 രൂപയിലെത്തിയിരുന്നു. അടുത്തദിവസംതന്നെ 520രൂപയാണ് കുറഞ്ഞത്. മൂന്നുദിവസമായി വർധിച്ചുകൊണ്ടിരുന്ന ആഗോള വിപണിയിലെ വിലയിൽ വ്യാഴാഴ്ച ഇടിവുണ്ടായി. സ്പോട്ട് ഗോൾഡ് വില ഔൺസിന് 1,745.32 ഡോളറിലെത്തി. കോവിഡ് വ്യാപനം നിയന്ത്രണത്തിലാകുകയും യുഎസ്-ചൈന തർക്കത്തിന് അയവുവരികയും ചെയ്താൽമാത്രമെ സ്വർണവില കുറയുകയുള്ളൂ എന്നാണ് വിലയിരുത്തൽ. നിക്ഷേപകർ വ്യാപകമായി വിറ്റ് ലാഭമെടുത്തതുകൊണ്ടാണ് വിലയിൽ താൽക്കാലികമായി കുറവുണ്ടായത്. കേരളത്തിൽ ലോക്ക്ഡൗണിന് ഇളവ് നൽകിയതോടെ ജുവലറികൾ ബുധനാഴ്ചമുതൽ പ്രവർത്തിച്ചുതുടങ്ങി.

from money rss https://bit.ly/2ZrJfnJ
via IFTTT