121

Powered By Blogger

Thursday 21 May 2020

പ്രവര്‍ത്തനം നിര്‍ത്തിയ ഫണ്ടുകള്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യണമെന്ന് സെബി

പ്രവർത്തനം നിർത്തുന്ന ഫണ്ടുകൾ ഓഹരി വപിണിയിൽ ലിസ്റ്റ് ചെയ്യാൻ സെബിയുടെ നിർദേശം. കോവിഡ് വ്യാപനത്തെതുടർന്ന് പണലഭ്യതകുറഞ്ഞതിനാൽ പ്രതിസന്ധിയിലായ ഫ്രങ്ക്ളിന് ടെംപിൾടൺ ആറ് ഡെറ്റ് ഫണ്ടുകൾ പ്രവർത്തനം മരവിപ്പിച്ച സാഹചര്യത്തിലാണിത്. വിപണിയിൽ ലിസ്റ്റ് ചെയ്താൽ നിക്ഷേപകന് എപ്പോൾ വേണമെങ്കിലും പണംപിൻവലിക്കാനുള്ള അവസരം ലഭിക്കും. ആവശ്യമെങ്കിൽ നിക്ഷേപം നിലനിർത്താനും കഴിയും. നിക്ഷേപകന് പണലഭ്യത ഉറപ്പുവരുത്താൻ ലക്ഷ്യമിട്ടാണ് സെബിയുടെ നടപടി. ഓഹരികളെപ്പോലെ മ്യൂച്വൽ ഫണ്ടുയൂണിറ്റുകൾ ഇലക്ട്രോണിക്(ഡീമാറ്റ്) രൂപത്തിലേയ്ക്ക് മാറ്റിയശേഷമാണ് ഇടപാട് സാധ്യമാകുക. എക്സ്ചേഞ്ചിൽ വില്പനയോ വാങ്ങലോ നടന്നാലും സെബിയുടെ അന്തിമ അനുമതിയോടെയായിരിക്കും ഇടപാട് പൂർത്തിയാക്കാനാകുക. ഫണ്ടുഹൗസുകൾക്കോ, സ്പോൺസേഴ്സിനോ ട്രസ്റ്റികൾക്കോ ഇത്തരം ഫണ്ടുകളുടെ യൂണിറ്റുകളിൽ ഇടപാട് നടത്താൻ അനുവദിക്കില്ലെന്നും സെബി വ്യക്തമാക്കിയിട്ടുണ്ട്. നിക്ഷേപകന് യൂണിറ്റുകൾവിറ്റ് ആവശ്യമുള്ളപ്പോൾ പണംപിൻവലിക്കാൻ ഇതിലൂടെ കഴിയും. പ്രവർത്തനം മരവിപ്പിച്ച ഫണ്ടുകളിൽനിന്ന് പണംപിൻവലിക്കാൻ കഴിയാത്ത സാഹചര്യം ഭാവിയിലുണ്ടാകുന്നത് ഒഴിവാക്കുന്നതിനാണ് സെബിയുടെ പുതിയ തീരുമാനം. ഫ്രങ്ക്ളിൻ ടെംപിൾടണിന്റെ പ്രവർത്തനം നിർത്തിയ ഫണ്ടുകൾ മികച്ച റേറ്റിങ് ഉള്ള കടപ്പത്രങ്ങളിലും നിക്ഷേപം നടത്തിയിട്ടുണ്ട്. അതിനാൽതന്നെ ഭാവിയിൽ മികച്ചനേട്ടം ലഭിക്കാൻ സാധ്യതയുള്ളതുകൊണ്ട് വിപണിയിലൂടെ വാങ്ങാൻ നിക്ഷേപകരുണ്ടാകുമെന്നാണ് വിലയിരുത്തൽ. മറ്റുഫണ്ടുഹൗസുകൾ ഈ സാഹചര്യംനേിരട്ടാൽ, ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത് നിക്ഷേപകന് ഭാഗികമായോ പൂർണമായോ പണംപിൻവലിക്കാൻ സൗകര്യമൊരുക്കാം.

from money rss https://bit.ly/2ZpWuW2
via IFTTT