121

Powered By Blogger

Thursday, 21 May 2020

റിപ്പോ നിരക്ക് 0.40ശതമാനംകൂടി കുറച്ചു; വായ്പ പലിശ കുറയും

ന്യൂഡൽഹി: രാജ്യത്ത് പണലഭ്യത ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെ റിസർവ് ബാങ്ക് റിപ്പോ നിരക്കിൽ 0.40 ശതമാനം കുറവുവരുത്തി. ഇതോടെ റിപ്പോ നിരക്ക് നാലുശതമാനമായി. റിവേഴ് റിപ്പോ നിരക്ക് 3.75ശതമാനത്തിൽനിന്ന് 3.35ശതമാനമാക്കിയും കുറച്ചു.വായ്പാ തിരിച്ചടവുകൾക്കുള്ള മോറട്ടോറിയം മൂന്നുമാസത്തേയ്ക്കുകൂടി നീട്ടുകയും ചെയ്തിട്ടുണ്ട്. റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസാണ് വാർത്താ സമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്. നിരക്ക് കുറയ്ക്കുന്നത് വിപണിയിൽ പ്രതിഫലിച്ചുതുടങ്ങിയതായി അദ്ദേഹം പറഞ്ഞു. വിവിധ മേഖലകൾക്കായി ബാങ്കുകൾ നൽകുന്ന വായ്പയുടെ പലിശയിൽ കാര്യമായ കുറവുന്നു. ജൂണിൽ നടക്കേണ്ട പണവായ്പ നയയോഗം പ്രത്യേക സാഹചര്യം കണക്കിലെടുത്ത് നേരത്തെയാക്കുകയായിരുന്നു. പ്രഖ്യാപനങ്ങൾ മോറട്ടോറിയം മൂന്നുമാസത്തേയ്ക്കുകൂടി നീട്ടി റിവേഴ് റിപ്പോ നിരക്ക് 3.75ശതമാനത്തിൽനിന്ന് 3.35ശതമാനമാക്കിയും കുറച്ചു പണലഭ്യത ഉറപ്പുവരുത്താനും നടപടി പണപ്പെരുപ്പ നിരക്കിൽ കാര്യമായ വ്യതിയാനമില്ല കയറ്റുമതി 30വർഷത്തെ താഴ്ന്ന നിലവാരത്തിൽ 2020-21ലെ വളർച്ച നെഗറ്റീവിലെത്തും എട്ടുലക്ഷംകോടി രൂപയുടെ സാമ്പത്തിക പാക്കേജ് ആർബിഐ പ്രഖ്യാപിച്ചു. ആഗോള സമ്പദ്ഘടന മാന്ദ്യത്തിലൂടെയാണ് കടുന്നുപോകുന്നത്. ​

from money rss https://bit.ly/3geuuuo
via IFTTT