121

Powered By Blogger

Thursday, 21 May 2020

വായ്പാ തിരിച്ചടവിന് മൂന്നുമാസത്തേയ്ക്കുകൂടി മോറട്ടോറിയം പ്രഖ്യാപിച്ചു

ന്യൂഡൽഹി: വായ്പാ തിരിച്ചടവുകൾക്കുള്ള മോറട്ടോറിയം മൂന്നുമാസത്തേയ്ക്കുകൂടി നീട്ടി. റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസാണ് വാർത്താ സമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്. രാജ്യമൊട്ടാകെയുള്ള അടച്ചിടൽ വിവിധ ഘട്ടങ്ങളിലായി മെയ് 31വരെ നീട്ടിയ സാഹചര്യത്തിലാണ് മോറട്ടോറിയം മൂന്നുമാസത്തേയ്ക്കുകൂടി നീട്ടാൻ തീരുമാനിച്ചത്. നേരത്തെ മാർച്ച് ഒന്നുമുതൽ മെയ് 31വരെ മൂന്നുമാസത്തേയ്ക്കാണ് മോറട്ടോറിയം പ്രഖ്യാപിച്ചത്. തിരിച്ചടവ് കാലാവധി വീണ്ടും നീട്ടിയതോടെ അടച്ചിടൽമൂലം പ്രതിസന്ധിയിലായ വ്യാപാര-വ്യവസായ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും ആശ്വാസമാകും.

from money rss https://bit.ly/2z9QdmN
via IFTTT