121

Powered By Blogger

Thursday, 21 May 2020

പ്രതിസന്ധിയിലും ബോണസുമായി ഐ.ടി. കമ്പനി

മുംബൈ: കോവിഡ് പ്രതിസന്ധികൾക്കിടയിലും ജീവനക്കാർക്ക് ബോണസ് പ്രഖ്യാപനവുമായി ഇന്ത്യൻ ഐ.ടി. കമ്പനിയായ എച്ച്.സി.എൽ. ടെക്നോളജീസ്. മാത്രമല്ല, ഒന്നരലക്ഷത്തോളം വരുന്ന ജീവനക്കാരിൽ ആരെയും പിരിച്ചുവിടില്ലെന്നും ശന്പളം കുറയ്ക്കില്ലെന്നും കന്പനി വ്യക്തമാക്കിയിട്ടുണ്ട്. തുടക്കക്കാരായ 15,000 പേരെ നിയമിക്കാൻ കോവിഡ് കാലത്തിനുമുന്പ് എച്ച്.സി.എൽ. തീരുമാനിച്ചിരുന്നു. ഈ നിയമനവുമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്ന് കന്പനി നേരത്തേതന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇതുവരെ കന്പനിയുടെ പ്രോജക്ടുകൾ ഒന്നും റദ്ദായിട്ടില്ലെന്നും എന്നാൽ, പുതിയ പ്രോജക്ടുകൾ വരുന്നതിൽ താമസം നേരിടുന്നുണ്ടെന്നും ചീഫ് ഹ്യൂമൻ റിസോഴ്സസ് ഓഫീസർ വി.വി. അപ്പാറാവു പറഞ്ഞു. നിലവിൽ വിവിധ വിഭാഗങ്ങളിലായി 5000 പേരെ ആവശ്യമുണ്ട്. ഈ നിയമനങ്ങളുമായി മുന്നോട്ടുപോകുകയാണ്. ലോക്ഡൗൺ കാലത്ത് കന്പനിയുടെ ഉത്പാദന ക്ഷമതയിൽ 16 മുതൽ 17 ശതമാനംവരെ വർധനയുണ്ടായി. ഈ സാഹചര്യത്തിൽ ഭാവിയിൽ 50 ശതമാനം ജോലി വീടുകളിൽനിന്നാക്കുന്നതിൻറെ സാധ്യത പരിശോധിക്കുന്നതായും അദ്ദേഹം സൂചിപ്പിച്ചു.

from money rss https://bit.ly/2LMa7a7
via IFTTT