121

Powered By Blogger

Thursday, 21 May 2020

കോട്ടയം സ്വദേശിക്ക് ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ 7.5 കോടിയുടെ സമ്മാനം

ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീ മില്യൺ ഡോളർ നറുക്കെടുപ്പിൽ കോട്ടയം സ്വദേശിക്ക് സമ്മാനം. കെട്ടിട നിർമാണ മേഖലയിൽ പ്രവർത്തിക്കുന്ന വ്യവസായിയായ രാജൻ കുരിയനാണ് സമ്മാനം ലഭിച്ചത്. 10 ലക്ഷം ഡോളറാ(7.5 കോടി രൂപ)ണ് ലക്കി ഡ്രോയിലൂടെ ലഭിക്കുക. കോവിഡ് വ്യാപനംമൂലം പ്രതിസന്ധിയിൽ കഴിയവെയാണ് കുരിയന് ഭാഗ്യം കടാക്ഷിച്ചത്. ലഭിക്കുന്ന തുകയിൽ നല്ലൊരു ശതമാനം ദുരിതമനുഭവിക്കുന്നവർക്കു വേണ്ടിമാറ്റിവെയ്ക്കുമെന്ന് അദ്ദേഹം പ്രതികരിച്ചു. ബാക്കി തുക ബിസിനസ് വിപുലമാക്കുന്നതിനും മക്കൾക്കുംവേണ്ടി ചെലവഴിക്കുമെന്നും അദ്ദേഹം പറഞ്ഞു. Congratulations to the winners! 🥳 In case you missed today's winner of Dubai Duty Free Millennium Millionaire and Finest Surprise draw, check it out below 👇🏼#DubaiDutyFree pic.twitter.com/DkPt538HFa — Dubai Duty Free (@DubaiDutyFree) May 20, 2020

from money rss https://bit.ly/2XjSsf1
via IFTTT