121

Powered By Blogger

Thursday, 21 May 2020

സെന്‍സെക്‌സ് 114 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ലാഭമെടുപ്പിൽ കനത്ത ചാഞ്ചാട്ടം നേരിട്ടെങ്കിലും തുടർച്ചയായി മൂന്നാമത്തെ ദിവസവും ഓഹരി വിപണി നേട്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 114.29 പോയന്റ് ഉയർന്ന് 30932.90ലും നിഫ്റ്റി 39.70 പോയന്റ് നേട്ടത്തിൽ 9106.25ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1302 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 908 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 170 ഓഹരികൾക്ക് മാറ്റമില്ല. ഐടിസി, ഹിൻഡാൽകോ, ഏഷ്യൻ പെയിന്റ്സ്, ഹീറോ മോട്ടോർകോർപ്, മാരുതി സുസുകി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ബജാജ് ഫിൻസർവ്, ഇൻഡസിന്റ് ബാങ്ക്, എൻടിപിസി, ബജാജ് ഫിനാൻസ്, അദാനി പോർട്സ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. നിഫ്റ്റി ബാങ്ക് ഒഴികെയുള്ള സെക്ടറൽ സൂചികകൾ നേട്ടത്തിലായിരുന്നു. ബിഎസ്ഇ മിഡക്യാപ്, സ്മോൾ ക്യാപ് സൂചികകൾ 0.5ശതമാനം ഉയർന്നു.

from money rss https://bit.ly/2XjPebo
via IFTTT