121

Powered By Blogger

Friday, 27 March 2015

അതിരമ്പുഴ സെന്റ്‌ മേരീസ്‌ മികച്ച എല്‍.പി. സ്‌കൂള്‍











Story Dated: Friday, March 27, 2015 05:28


അതിരമ്പുഴ: ഏറ്റുമാനൂര്‍ ഉപജില്ലയിലെ മികച്ച എല്‍.പി. സ്‌കൂളായി അതിരമ്പുഴ സെന്റ്‌ മേരീസ്‌ എല്‍.പി. സ്‌കൂള്‍ തെരഞ്ഞെടുക്കപ്പെട്ടു. പത്തു വര്‍ഷം ഹെഡ്‌മിസ്‌ട്രസായി സേവനമനുഷ്‌ഠിച്ചശേഷം വിരമിക്കുന്ന സിസ്‌റ്റര്‍ സെലിന്‍ മാളിയേക്കലിന്‌ ഇത്‌ അഭിമാനനിമിഷം. തുടര്‍ച്ചയായി മൂന്നു തവണ ഉള്‍പ്പെടെ കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ അഞ്ചുതവണ സെന്റ്‌ മേരീസ്‌ എല്‍.പി. സ്‌കൂള്‍ മികച്ച സ്‌കൂളായി തെരഞ്ഞെടുക്കപ്പെട്ടു. ഈ വര്‍ഷം സബ്‌ ജില്ലാ ബാലകലോത്സവം, ശാസ്‌ത്രളേ, പ്രവൃത്തിപരിചയമേള എന്നിവയില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പും അറബി കലോത്സവം, ഗണിതശാസ്‌ത്രമേള, സാമൂഹ്യശാസ്‌ത്രമേള, കായികമേള, കോര്‍പറേറ്റ്‌ മാനേജ്‌മെന്റ്‌ കായികമേള എന്നിവയില്‍ രണ്ടാംസ്‌ഥാനവും നേടിയിരുന്നു.


വിദ്യാഭ്യാസ ജില്ല, റവന്യൂ ജില്ല, സംസ്‌ഥാന തലങ്ങളില്‍ നടന്ന പത്തോളം ക്വിസ്‌ മത്സരങ്ങളിലും സ്‌കൂള്‍ ഈ വര്‍ഷം ജേതാക്കളായി. മികച്ച എല്‍.പി. സ്‌കൂളിനുള്ള ട്രോഫി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ജയിംസ്‌ പി. ആന്റണിയില്‍നിന്ന്‌ ഹെഡ്‌മിസ്‌ട്രസ്‌ സിസ്‌റ്റര്‍ സെലിന്‍ മാളിയേക്കല്‍, മാനേജര്‍ മദര്‍ അനീസിയ, പി.ടി.എ. പ്രസിഡന്റ്‌ ജയിംസ്‌ കുര്യന്‍ എന്നിവര്‍ ചേര്‍ന്ന്‌ ഏറ്റുവാങ്ങി.










from kerala news edited

via IFTTT