121

Powered By Blogger

Friday, 27 March 2015

ഭൂ രേഖകള്‍ അടിച്ചുമാറ്റുന്നതായി ആരോപണം











Story Dated: Friday, March 27, 2015 05:29


നെയ്യാറ്റിന്‍കര: ഭൂമി സംബന്ധിച്ച വിവിധ രേഖകള്‍ ശരിയാക്കാന്‍ വില്ലേജ്‌ ഓഫീസുകളിലും താലൂക്ക്‌ ഓഫീസുകിലും കയറിയിറങ്ങുന്ന അപേക്ഷകരെ വട്ടം കറക്കുന്നു. ഭൂമിയുമായി ബന്ധപ്പെട്ട പല രേഖകളും വില്ലേജ്‌-താലൂക്ക്‌ ഓഫീസില്‍ കാണാനില്ല. രജിസ്‌റ്ററുകളില്‍നിന്ന്‌ പേജുകള്‍ പാടേ കീറിക്കളഞ്ഞ നിലയിലാണ്‌ ഈ ഓഫീസുകളിലെ അവസ്‌ഥ. പഞ്ചായത്ത്‌ ഓഫീസ്‌, വില്ലേജ്‌ ഓഫീസ്‌, റവന്യൂ ഓഫീസ്‌ തുടങ്ങിയ ഇടങ്ങളില്‍ ജനപ്രതിനിധികള്‍ക്ക്‌ ബുക്കുകളും ഫയലുകളും പരിശോധിക്കുന്നതിന്‌ അവസരം നല്‍കാറുണ്ട്‌.


അടുത്തകാലത്ത്‌ ഇതിനെതിരെ വിലക്കു വന്നിട്ടുണ്ടെങ്കിലും ഇപ്പോഴും പല ഓഫീസുകളിലും ജനപ്രതിനിധികളും ബന്ധപ്പെട്ട ചുമതല വഹിക്കാത്തവരും തിരച്ചില്‍ നടത്തുന്നു. ഇത്‌ ഹിതകരമല്ലാത്ത പേജുകള്‍ അടിച്ചുമാറ്റാനും ഫയലുകള്‍ മുക്കാനും ചിലര്‍ക്ക്‌ അവസരം നല്‍കുന്നതായി ആക്ഷേപമുണ്ട്‌. ചില ഉദ്യോഗസ്‌ഥര്‍ ഇത്തരക്കാര്‍ക്ക്‌ കൂട്ടുനില്‍ക്കുന്നു. സിവില്‍ കേസുകളില്‍പ്പെട്ട വസ്‌തുക്കളുടെ യഥാര്‍ഥവിവരം കോടതികളടക്കമുള്ള സ്‌ഥാപനങ്ങളില്‍ ഇതുമൂലം ഹാജരാക്കാനാവാതെവരുന്നു.


ഇത്‌ ഏകപക്ഷീയമായ വിധികള്‍ക്കു പുറമെ അനര്‍ഹര്‍ക്ക്‌ വസ്‌തു ലഭിക്കുന്നതിനും ഇടയാക്കുന്നു. രേഖകളുടെ അഭാവത്തില്‍ ജീവനക്കാര്‍ വസ്‌തുക്കള്‍ തട്ടിയെടുത്തിട്ടുണ്ടോ എന്ന സംശയവും ഉയരുന്നുണ്ട്‌. വിവരാവകാശ നിയമപ്രകാരം പട്ടയമടക്കം കോപ്പി ആവശ്യപ്പെട്ടവര്‍ക്ക്‌ നല്‍കാന്‍ സര്‍ക്കാരിന്റെ കൈയില്‍ രേഖകളില്ലത്രേ. റവന്യൂ അദാലത്തില്‍നിന്ന്‌ താലൂക്കിലെത്തിയ അപേക്ഷകളും ഇപ്രകാരം രേഖകളില്ലാതെ കുരുങ്ങിക്കിടക്കുന്നു.










from kerala news edited

via IFTTT