121

Powered By Blogger

Friday, 27 March 2015

ജില്ലാ പഞ്ചായത്ത്‌ അക്ഷരശ്രീ: തുല്യതാ പഠിതാക്കളുടെ സംഗമങ്ങള്‍ പൂര്‍ത്തിയായി











Story Dated: Friday, March 27, 2015 03:06


മലപ്പുറം: ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ സാക്ഷരതാ മിഷന്‍ സംഘടിപ്പിച്ച അക്ഷരശ്രീ സാക്ഷരതാ തുടര്‍ വിദ്യാഭ്യാസ ശാക്‌തീകരണ പദ്ധതിയുടെ ഭാഗമായി പത്താംതരം തുല്യതാ പഠിതാക്കളുടെ മേഖലാ സംഗമങ്ങളും മോട്ടിവേഷന്‍ ക്ലാസും 10 കേന്ദ്രങ്ങളില്‍ പൂര്‍ത്തിയായി.

പത്താംതരം തുല്യതാ പഠിതാക്കളുടെ ആത്മവിശ്വാസത്തിലും പഠനത്തിലും ജീവിതത്തിലും വിജയം നേടാന്‍ ലക്ഷ്യമാക്കുന്ന മോട്ടിവേഷന്‍ ക്ലാസ്‌, സാമൂഹിക തിന്മകള്‍ക്കെതിരെ പഠിതാക്കളുടെ ഇടപെടല്‍ സാധ്യമാക്കുന്ന ബോധവത്‌ക്കരണം, തുല്യതാ കോഴ്‌സ്, പഠനം, പരീക്ഷ തുടങ്ങിയവ സംബന്ധിച്ച വിശദീകരണവും കൈപ്പുസ്‌തക വിതരണവും നടന്നു.

മലപ്പുറം ടൗണ്‍ഹാളില്‍ 610, വണ്ടൂര്‍ 516, തിരൂര്‍ 469, തിരൂരങ്ങാടി 473, കാവനൂര്‍ 453, നിലമ്പൂര്‍ 462, കൊണ്ടോട്ടി 370, എടപ്പാള്‍ 364, കോട്ടക്കല്‍ 314, കീഴാറ്റൂര്‍ 250 എന്നിങ്ങനെ 4200 പേര്‍ സംഗമത്തില്‍ പങ്കെടുത്തു. വിവിധ കേന്ദ്രങ്ങളില്‍ മന്ത്രി എ.പി. അനില്‍കുമാര്‍, എം.ഐ. ഷാനവാസ്‌ എം.പി, എം.എല്‍.എ മാരായ പി.കെ ബഷീര്‍, അബ്‌ദുറഹിമാന്‍ രണ്ടത്താണി, മുന്‍ എം.പി പി.വി അബ്‌ദുള്‍ വഹാബ്‌, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സുഹ്‌റ മമ്പാട്‌, വൈസ്‌ പ്രസിഡന്റ്‌ പി.കെ. കുഞ്ഞു, സ്‌ഥിര സമിതി അധ്യക്ഷന്മാരായ കെ.പി. ജല്‍സീമിയ, സക്കീന പുല്‍പ്പാടന്‍, വിവിധ ജില്ലാ പഞ്ചായത്ത്‌ അംഗങ്ങള്‍, ബ്ലോക്ക്‌ പ്രസിഡന്റുമാരായ എം.സി മുഹമ്മദ്‌ ഹാജി, പി.എ ജബ്ബാര്‍ ഹാജി, ഷെര്‍ളി വര്‍ഗീസ്‌, നഗരസഭാ ചെയര്‍മാന്‍മാരായ ആര്യാടന്‍ ഷൗക്കത്ത്‌, ടി.വി സുലൈഖാ ബീവി, വിവിധ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റുമാര്‍, സംസ്‌ഥാന സാക്ഷരതാ മിഷന്‍ അഡ്‌മിനിസ്‌ട്രേറ്റീവ്‌ ചെയര്‍മാന്‍ സലീം കുരുവമ്പലം, ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്‌ടര്‍ ടി.കെ ജയന്തി, സാക്ഷരതാ മിഷന്‍ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി അംഗങ്ങളായ കെ.എം റഷീദ്‌, ബഷീര്‍ രണ്ടത്താണി, വി. ഉമ്മര്‍ കോയ തുടങ്ങിയവര്‍ പങ്കെടുത്തു.

ടി.സലിം, ഡോ. ഹംസ, അഞ്ചുമുക്കില്‍ ഡോ. മുഹമ്മദ്‌ ജസീല്‍, വര്‍ഗീസ്‌ എന്നിവര്‍ ക്ലാസുകള്‍ക്ക്‌ നേതൃത്വം നല്‍കി. സാക്ഷരതാ മിഷന്‍ ജില്ലാ കോഡിനേറ്റര്‍ സി.അബ്‌ദുള്‍ റഷീദ്‌, വിവിധ പ്രേരക്‌മാരും സംഗമങ്ങള്‍ക്ക്‌ നേതൃത്വം നല്‍കി.










from kerala news edited

via IFTTT