Story Dated: Friday, March 27, 2015 05:28
പാമ്പാടി: നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞ് യുവാവിന് പരുക്ക്. കൊങ്ങാണ്ടൂര്‍ പേരാലിയ്‌ക്കല്‍ ലിജിനാണ് (25) പരുക്കേറ്റത്. ഇന്നലെ ഉച്ചകഴിഞ്ഞ് 3.30-ന് പാമ്പാടി - അരീപ്പറമ്പ് റോഡില്‍ പാമ്പാടിക്ക് സമീപമാണ് അപകടം. മറിഞ്ഞ ബൈക്കിന്റെ ടയറിന്റെയും സൈലന്‍സറിന്റെയും ഇടയില്‍ കാല്‍ കുടുങ്ങിയതിനെത്തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് സ്‌ഥലത്തെത്തി സൈലന്‍സര്‍ മുറിച്ചുമാറ്റിയാണ് ലിജിനെ രക്ഷപെടുത്തിയത്. പാമ്പാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
from kerala news edited
via IFTTT