Story Dated: Friday, March 27, 2015 03:08
മണ്ണാര്‍ക്കാട്: അമിത പലിശ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതായുള്ള ഡോക്‌ടറുടെ പരാതിയില്‍ മണ്ണാര്‍ക്കാട് പോലീസ് നടത്തിയ ഓപ്പറേഷന്‍ കുബേരയില്‍ തെങ്കര സ്വദേശിക്കെതിരേ കേസെടുത്തു. തെങ്കര സ്വദേശി ഡോ: ഷെര്‍ജി മാത്യൂസിന്റെ പരാതിയില്‍ തെങ്കര പുഞ്ചക്കോട് സ്വദേശി പ്രമോദ് സഹദേവ പണിക്കര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. പ്രമോദില്‍ നിന്നും അഞ്ച് ലക്ഷം രൂപ ഡോ: ഷെര്‍ജി മാത്യു വായ്‌പ വാങ്ങിയിരുന്നു. ഒരു ലക്ഷത്തിന് പ്രതിമാസം 10,000 രൂപ പലിശ നിരക്കിലായിരുന്നു വായ്‌പ. വായ്‌പക്ക് ഈടായി നാല് ചെക്കുകളും മുദ്ര പത്രവും നല്‍കയിരുന്നു. മുതലും പലിശയും തിരിച്ച് നല്‍കിയിട്ടും ഈടായി നല്‍കിയ ചെക്കുകളും മുദ്രപത്രവും തിരിച്ച് നല്‍കാതെ രണ്ടര ലക്ഷം കൂടി നല്‍കണമെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതായാണ് പരാതി. പരാതിയില്‍ പോലീസ് കേസ് രജിസ്‌റ്റര്‍ ചെയ്‌ത് അന്വേഷണം ആരംഭിച്ചു.
from kerala news edited
via IFTTT