121

Powered By Blogger

Friday, 27 March 2015

നായയുടെ കടിയേറ്റ പൂച്ചക്കുഞ്ഞിനെ ശസ്‌ത്രക്രിയയിലൂടെ രക്ഷിച്ചു











Story Dated: Friday, March 27, 2015 05:26


ചേര്‍ത്തല: നായയുടെ കടിയേറ്റ്‌ അവശനിലയിലായ പൂച്ചക്കുഞ്ഞിന്‌ അടിയന്തര ശസ്‌ത്രക്രിയയിലൂടെ രക്ഷിച്ചു. നഗരസഭ പത്താം വാര്‍ഡ്‌ പുത്തന്‍മഠം വല്‍സല മേനോന്റെ വീട്ടിലെ പൂച്ചക്കുഞ്ഞിനെയാണ്‌ ശസ്‌ത്രക്രിയക്ക്‌ വിധേയമാക്കിയത്‌്. കഴിഞ്ഞ ദിവസമാണ്‌ സമീപത്തെ വീട്ടിലെ നായ പൂച്ചയെ കടിച്ചത്‌. കാലിന്റെ ഭാഗത്തുണ്ടായ മുറിവ്‌ പഴുത്ത്‌ ഗുരുതരമായതിനെ തുടര്‍ന്നാണ്‌ വെറ്ററിനറി ഡോക്‌ടര്‍ സംഗീത്‌ നാരായണനെ സമീപിച്ചത്‌.


കടക്കരപ്പള്ളിയിലെ ഡോക്‌ടറുടെ ക്ലിനിക്കിലെത്തിച്ച പൂച്ചക്കുഞ്ഞിന്‌ അനസ്‌തേഷ്യ നല്‍കി മയക്കിയശേഷം രണ്ടുമണിക്കൂര്‍ നീണ്ട പരിശ്രമത്തിലൂടെയാണ്‌ ശസ്‌ത്രക്രിയ പൂര്‍ത്തിയാക്കിയത്‌. ഇതിനിടെ ശ്വാസമിടിപ്പ്‌ കുറഞ്ഞതോടെ ആംബുബാഗ്‌ ഉപയോഗിച്ച്‌ കൃത്രിമ ശ്വാസം നല്‍കേണ്ടി വന്നു. മുറിവിലൂടെ അണുബാധയുണ്ടായതിനാല്‍ ജീവന്‍ രക്ഷിക്കാന്‍ പൂച്ചയുടെ ഒരു കാല്‌ മുറിച്ചുമാറ്റി.










from kerala news edited

via IFTTT