Story Dated: Friday, March 27, 2015 03:08
ആനക്കര: ജൈവ പച്ചക്കറി വിളവെടുത്ത് ഉച്ച ഭക്ഷണത്തിനുള്ള പച്ചക്കറികള്‍ തയാറാക്കി ആനക്കര സ്വാമിനാഥ വിദ്യാലയം അവാര്‍ഡിന്റെ നിറവില്‍. ഇത്തവണ ജില്ലാ കൃഷി വകുപ്പ് പ്രഖ്യാപിച്ച മൂന്ന് അവാര്‍ഡുകളും ഈ സര്‍ക്കാര്‍ വിദ്യാലയത്തിനായിരുന്നു. മികച്ച കാര്‍ഷിക സ്‌കൂള്‍, മികച്ച പ്രധാനാധ്യാപകന്‍, മികച്ച അധ്യാപകന്‍ എന്നീ അവാര്‍ഡുകളാണ് ഈ വിദ്യാലയത്തിന് ലഭിച്ചത്. ആയിരത്തോളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്‌കൂളില്‍ ആനക്കര കൃഷിഭവനാണ് കൃഷിക്കാവശ്യമായ നിര്‍ദ്ദേശങ്ങളും സഹായങ്ങളും വിത്തുകളും തൈകളും മറ്റും വിതരണം ചെയ്‌തത്. എ.എന്‍. ഷാജിയെ മികച്ച പ്രധാനാധ്യാപകനായും എം.എന്‍. മണികണ്‌ഠനെ നല്ല അധ്യാപകനായും തെരെഞ്ഞടുത്തു. കയ്‌പ, ചീര, കോളിഫ്‌ളവര്‍, കുമ്പളം, വെളളരി, നാടന്‍ കായ, മത്തന്‍, വെണ്ട, വഴുതന, മുളക്, തക്കാളി, ചേന, ചേമ്പ് എന്നിവയാണ് വ്യാപകമായി കൃഷി ചെയ്‌തത്. അധ്യാപകരായ രാജേന്ദ്രന്‍, രാജു, കാര്‍ഷിക ക്ലബിലെ അംഗങ്ങളായ കളത്തില്‍ ഫസീന്‍, സി.എസ്. അനന്തു, റാഷിദ്, കൃഷ്‌ണേന്ദു, ആതിര, ശ്രീലക്ഷ്‌മി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പച്ചക്കറി നടക്കുന്നത്.
from kerala news edited
via IFTTT