മലയാളികളുടേത് സമ്പന്നമായ സാംസ്‌കാരിക പാരമ്പര്യം ഡോ. ശിഹാബ് ഘാനിം
Posted on: 28 Mar 2015
ദുബായ് കണ്ണൂര്‍ ജില്ല കെ.എം.സി.സി. 35ാം വാര്‍ഷികത്തിന്റെ ഭാഗമായി പുറത്തിറക്കിയ സുവനീര്‍ 'അടയാളം' പ്രകാശനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്‌ലാമിന്റെ ആദിമ നാളുകളില്‍ത്തന്നെ, മലയാളികളിലേക്കും മരുഭുമിയുടെ ആ സര്‍ഗ സന്ദേശം എത്തിയിട്ടുണ്ട്. അതിനും വര്‍ഷങ്ങള്‍ക്കുമുമ്പേ ആരംഭിച്ച വാണിജ്യബന്ധങ്ങള്‍ ഇന്നും ഇരുജനതയ്ക്കുമിടയില്‍ ഭംഗിയായി നടന്നുവരുന്നു. ആധുനിക അറബ് ദേശങ്ങളുടെ വളര്‍ച്ചയില്‍ മലയാളിയെ മാറ്റിനിര്‍ത്തിയുള്ള ചരിത്രരചന സാധ്യമല്ല. മലയാളികടക്കമുള്ള ഇന്ത്യന്‍സമൂഹം, ജീവിതാവശ്യത്തിനു വേണ്ടിയാണ് ഇങ്ങോട്ട് വന്നതെങ്കിലും, അറബികള്‍ക്ക് അത് പുരോഗതിയുടെ പുതിയ മാര്‍ഗമായി മാറിയെന്നും അദ്ദേഹം പറഞ്ഞു.
അഡ്വ. എം.എ. സിറാജുദ്ദീന്‍ തിരുവനന്തപുരം ആദ്യപ്രതി ഏറ്റു വാങ്ങി. കെ.എം.സി.സി.യു.എ.ഇ. നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഇബ്രാഹിം എളേറ്റില്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ ജില്ലാ കെ.എം.സി.സി. പ്രസിഡന്റ് കെ.ടി. ഹാഷിം ഹാജി അധ്യക്ഷത വഹിച്ചു. സൈനുദ്ദീന്‍ ചേലേരി സുവനീര്‍ പരിചയപ്പെടുത്തി. സി.കെ. അബ്ദുല്‍ മജീദ്, ഇബ്രാഹിം മുറിച്ചാണ്ടി, ടി.പി. മഹമൂദ്, റയീസ് തലശ്ശേരി, പുന്നക്കന്‍ മുഹമ്മദലി, സി.കെ. അബ്ദുല്‍ ഖാദര്‍, അന്‍സാരി കെ.പി., ഹാജി സുലൈമാന്‍, ഉസ്മാന്‍ തലശ്ശേരി, കെ.വി. ഇസ്മായില്‍ ഹാജി, മജീദ് പാത്തിപ്പാലം, ഷാഫി അബ്ദുള്ള മുട്ടം എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഖാദര്‍ അറിപ്പാമ്പ്ര സ്വാഗതവും, ടി.പി. അബ്ബാസ് ഹാജി നന്ദിയും പറഞ്ഞു.
from kerala news edited
via IFTTT