Story Dated: Friday, March 27, 2015 03:08
അഗളി: വേനല്‍ കനത്തതോടെ അട്ടപ്പാടിയിലെ ശിരുവാണിയും ഭവാനിയും വറ്റിത്തുടങ്ങി. ഇന്നലെ അഗളിയില്‍ ഒരാള്‍ക്ക് സൂര്യതാപമേറ്റു. സുരേഷ്ഭവനില്‍ സുരേന്ദ്രന് നായര്‍(59)ക്കാണ് സൂര്യതാപമേറ്റത്. അഗളി സ്റ്റേറ്റ് ബാങ്ക് ജംങ്ഷനില്‍ നിന്നും സബ് രജിസ്ട്രാര്‍ ഓഫീസിലേക്ക് പോകുംവഴി വലതുനെഞ്ചിലാണ് സൂര്യതാപമേറ്റത്. ആദ്യം പുകച്ചിലുണ്ടായെന്നും പിന്നീട് ചുവന്ന് തടിക്കുകയായിരുന്നുവെന്നും ഇദ്ദേഹം പറഞ്ഞു. തണുത്ത വെള്ളം കൊണ്ട് കഴുകിയെങ്കിലും തടിപ്പ് മാറിയില്ല. തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സതേടി. കഴിഞ്ഞ വര്‍ഷത്തേക്കാളും ചൂടാണ് അട്ടപ്പാടിയില്‍ അനുഭവപ്പെടുന്നത്.
from kerala news edited
via IFTTT