121

Powered By Blogger

Tuesday, 17 August 2021

സ്റ്റാർട്ടപ്പുകൾക്ക് ധനസഹായം നൽകാൻ എൽഐസിയും ഇപിഎഫ്ഒയും

ന്യൂഡൽഹി: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷനും എൽഐസിയും സ്റ്റാർട്ടപ്പുകൾക്ക് ധനസഹായം നൽകുന്ന പദ്ധതിയിൽ പങ്കാളികളായേക്കും. ഇപിഎഫ്ഒയും എൽഐസിയും താൽപര്യം പ്രകടിപ്പിച്ചതായാണ് റിപ്പോർട്ടുകൾ. നിലവിൽ സ്റ്റാർട്ടപ്പുകളെ സഹായിക്കാൻ സിഡ്ബിയുടെ നേതൃത്വത്തിൽ ഫണ്ട് കൈകാര്യംചെയ്യുന്നുണ്ട്. പ്രാരംഭഘട്ടത്തിൽതന്നെ ഫണ്ട് നൽകുന്ന പദ്ധതി വിപുലീകരിക്കുകയാണ് ലക്ഷ്യം. ഇന്ത്യയിൽ 6000ത്തോളം ഏയ്ഞ്ചൽ നിക്ഷേപകരാണ് നിലവിലുള്ളത്. യുഎസിലാകട്ടെ മൂന്നുലക്ഷത്തോളംവരുമിത്. ഈ സാഹചര്യത്തിൽ പുതിയ പ്ലാറ്റ്ഫോം ഒരുക്കി പദ്ധതി കൂടുതൽ കാര്യക്ഷമമാക്കാനാണ് ഉദ്ദേശിക്കുന്നത്. എളുപ്പത്തിൽ ബിസിനസ് തുടങ്ങൽ, സീഡ് ഫണ്ടിങ് വഴി സാമ്പത്തിക സഹായം നൽകൽ, പുതിയ സംരംഭകരെ ആകർഷിക്കൽ, പ്രശ്നങ്ങൾക്ക് ഉചിതമായ പരിഹാരംകാണൽ തുടങ്ങിയവ സമഗ്രമായി പരിഗണിക്കും. കേന്ദ്ര വാണിജ്യമന്ത്രി പിയൂഷ് ഗോയലിന്റെ അധ്യക്ഷതയിൽ ചേർന്ന നാഷണൽ സ്റ്റാർട്ടപ്പ് ഉപദേശക സമിതിയോഗത്തിലാണ് ഇരു സ്ഥാപനങ്ങളും താൽപര്യം പ്രകടിപ്പിച്ചത്.

from money rss https://bit.ly/37MCGir
via IFTTT