121

Powered By Blogger

Saturday, 27 June 2020

സൗത്ത് ഇന്ത്യൻ ബാങ്കിന് ലാഭം 104.59 കോടി രൂപ

കൊച്ചി: സൗത്ത് ഇന്ത്യൻ ബാങ്കിന്റെ 2019-20 സാമ്പത്തിക വർഷത്തെ അറ്റാദായം 104.59 കോടി രൂപയായി കുറഞ്ഞു. മുൻ വർഷം 247.53 കോടി രൂപ അറ്റാദായം നേടിയിരുന്നു. നാലാം പാദത്തിൽ സെക്യൂരിറ്റി രസീതുകൾക്കായി 255 കോടി രൂപയും കോവിഡ് പ്രത്യാഘാതത്തിന്റെ പേരിൽ 76 കോടി രൂപയും വകയിരുത്തിയതാണ് ലാഭം കുറയാൻ കാരണം. 2020 ജനുവരി-മാർച്ച് പാദത്തിൽ 143.68 കോടി രൂപയുടെ അറ്റ നഷ്ടം രേഖപ്പെടുത്തി. ബാങ്കിന്റെ മൊത്തം ബിസിനസ് 3.13 ശതമാനം വർധിച്ച് 1,48,558 കോടി രൂപയായി. മൊത്തം കിട്ടാക്കടം വായ്പയുടെ 4.98 ശതമാനമായി ഉയർന്നെങ്കിലും അറ്റ നിഷ്ക്രിയ ആസ്തി 3.34 ശതമാനമായി കുറഞ്ഞിട്ടുണ്ട്. വായ്പകളിൽ റീട്ടെയിൽ, കാർഷിക, ചെറുകിട വ്യവസായം എന്നീ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചത് ബാങ്കിന്റെ ബാലൻസ് ഷീറ്റ് ശക്തിപ്പെടുത്താൻ ഉപകരിച്ചെന്ന് മാനേജിങ് ഡയറക്ടർ വി.ജി. മാത്യു പറഞ്ഞു. മൊത്തം വായ്പയിൽ റീട്ടെയിൽ വായ്പകളുടെ വിഹിതം 32.32 ശതമാനമായി ഉയർത്താൻ കഴിഞ്ഞിട്ടുണ്ട്.

from money rss https://bit.ly/31ncwko
via IFTTT